അഴിയൂരിൽ സമ്പർക്കത്തിലൂടെ വീണ്ടും കോവിഡ്

മാഹി: ചെറിയ ഇടവേളക്കുശേഷം അടുത്തടുത്ത ദിവസങ്ങളിലായി മൂന്നു പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് അഴിയൂരിൽ വീണ്ടും ആശങ്ക ഉയർത്തി. സൻെറിനൽ സർവേയുടെ ഭാഗമായി 14ന് 81 പേർക്ക് പരിശോധന നടത്തിയതിൽ മൂന്നു പേരുടെ ഫലം ലഭിച്ചു. ഇതിൽ അഴിയൂർ പഞ്ചായത്ത് ഹരിത കർമസേനയിലെ ഒരംഗത്തിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രാഥമിക സമ്പർക്കപ്പട്ടികയിൽ 50 പേരും സെക്കൻഡറി പട്ടികയിൽ 200 പേരും ഉണ്ട്. സമ്പർക്കമുള്ള ഹരിത കർമസേന അംഗങ്ങളെ വീടുകളിൽ ക്വാറൻറീനിലാക്കി. ഒരു മാസമായി കണ്ണൂർ ജില്ലയിൽ ഉണ്ടായിരുന്ന ഹരിത കർമസേന അംഗം 10നാണ്​ അഴിയൂരിലെ ഷ്രെഡിങ്​ യൂനിറ്റിൽ എത്തിയത്. സമ്പർക്കത്തിലൂടെയാണ് രോഗം വന്നത്. പഞ്ചായത്തിലെ 14ാം വാർഡിലെ ആവിക്കര, ബ്ലോക്ക് ഓഫിസിനു സമീപമാണ് പോസിറ്റിവായ രോഗിയുടെ വീട്. രോഗിയെ മണിയൂർ സി.എഫ്.എൽ.ടി.സിയിലേക്ക് മാറ്റി. കഴിഞ്ഞദിവസം പോസിറ്റിവായ 46കാരൻ താമസിച്ച 17ാം വാർഡിലെ ഫ്ലാറ്റ് അണുനശീകരണം നടത്തി. ഫ്ലാറ്റിലുള്ള 15 കുടുംബങ്ങളോടും പുറത്തിറങ്ങരുതെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. മാഹി ആശുപത്രിക്ക് സമീപം തയ്യൽ ജോലി ചെയ്യുന്ന വ്യക്തിയുടെ സമ്പർക്കത്തിൽ അഴിയൂരിൽ ഏഴ് പേരാണ് ഉള്ളത്. കൂടുതൽ സമ്പർക്കം മാഹിയിലും പാറാലുമാണ് ഉള്ളത്. ഇദ്ദേഹത്തെ കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് മാറ്റി. സമ്പർക്കത്തിലൂടെയാണ് ഇദ്ദേഹത്തിന് കോവിഡ് ബാധിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച 71 വയസ്സുള്ള എട്ടാം വാർഡുകാരന് പോസിറ്റിവ് ആയിരുന്നെങ്കിലും തുടർപരിശോധനയിൽ നെഗറ്റിവായി. വിവിധ രോഗങ്ങൾക്ക് ചികിത്സ നടത്തുന്ന വ്യക്തിയാണ്. നിലവിൽ മൂന്നു പോസിറ്റിവ് രോഗികളാണ് അഴിയൂരിൽ ഉള്ളത്. ഭാഗിക ക​െണ്ടയ്ൻമൻെറ്​ സോണിലാണ് അഴിയൂർ. പ്ലാസ്​റ്റിക് ഷ്രെഡിങ്​ യൂനിറ്റ് പ്രവർത്തനം താൽക്കാലികമായി നിർത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.