അഞ്ചരക്കണ്ടി ടൗണിൽ ഇന്നു മുതൽ സമ്പൂർണ ലോക്​ഡൗൺ

അഞ്ചരക്കണ്ടി: ടൗണിൽ തിങ്കളാഴ്​ച മുതൽ സമ്പൂർണ ലോക്​ഡൗൺ. വേങ്ങാട് പഞ്ചായത്തിലെ ഒന്ന്​, രണ്ട്​, 21 വാർഡുകൾ ക്രിട്ടിക്കൽ സോൺ ആയതിനാലാണ് ജില്ല കലക്ടർ സമ്പൂർണ ലോക്​ഡൗൺ പ്രഖ്യാപിച്ചത്. ഒന്നാം വാർഡ് പട്ടത്താരി കഴിഞ്ഞ തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അടച്ചിരുന്നു. എന്നാൽ, 21ാം വാർഡ് അഞ്ചരക്കണ്ടി ടൗൺ, രണ്ടാം വാർഡ് കല്ലായി എന്നിവിടങ്ങളിൽ ഞായറാഴ്ച രാവിലെയോടെയാണ് കലക്ടർ സമ്പൂർണ ലോക്​ഡൗൺ പ്രഖ്യാപിച്ചത്. ശനിയാഴ്ച വൈകീട്ട് അഞ്ചിന്​ കട പൂട്ടിയ ടൗണിലെ വ്യാപാരികൾ ഞായറാഴ്ച സമ്പൂർണ ലോക്ഡൗണായതിനാൽ കട തുറന്നിരുന്നില്ല. തിങ്കളാഴ്ച മുതൽ ലോക്​ഡൗൺ നീണ്ടതോടെ വ്യാപാരികൾ പ്രതിസന്ധിയിലായി. പെട്ടെന്നുള്ള തീരുമാനമായതിനാൽ ബേക്കറി സാധനങ്ങളടക്കം നശിച്ചുപോവും. ചൊവ്വാഴ്ച മുതൽ അഞ്ചരക്കണ്ടി പാലം മുതൽ മുണ്ടയാട് ഇൻഡോർ സ്​റ്റേഡിയം വരെയുള്ള കടകൾ കണ്ടെയ്​ൻമൻെറ്​ സോണായാതിനാൽ അടച്ചിട്ടിരിക്കുകയാണ്. ഈ ഭാഗങ്ങളിലുള്ള ആളുകൾ ദൈനംദിന സാധനങ്ങൾക്ക് ആശ്രയിക്കുന്നത് അഞ്ചരക്കണ്ടി ടൗണിനെയാണ്. ഇവകൂടി അടച്ചിടുന്നതോടെ ജനങ്ങൾക്ക് പ്രയാസം ഇരട്ടിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.