വെൽഫെയർ സംഗമം മിനി ഷോപ് തുറന്നു

തളിപ്പറമ്പ്​: തളിപ്പറമ്പ്​ സംഗമത്തി​ൻെറ നേതൃത്വത്തിലുള്ള വെൽഫെയർ സംഗമം മിനി ഷോപ് മാവിച്ചേരിയിൽ വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ്​ സൈനുദ്ദീൻ കരിവെള്ളൂർ ഉദ്ഘാടനം ചെയ്തു. കെ.പി. ആദം കുട്ടി അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്​ലാമി തളിപ്പറമ്പ്​ ഏരിയ പ്രസിഡൻറ്​ എം. ജലാൽ ഖാൻ ആദ്യ വിൽപന നടത്തി. ജില്ല സെക്രട്ടറി കെ.പി. മുനീർ, മുനിസിപ്പൽ പ്രസിഡൻറ്​ ഖാലിദ് കുപ്പം എന്നിവർ സംസാരിച്ചു. മഹല്ല് ഖതീബ് ആസിഫ് ബാഖവി പ്രാർഥന നടത്തി. വെൽഫെയർ സംഗമം പ്രസിഡൻറ്​ മുസ്​തഫ സ്വാഗതവും ഖമർ സംഗമം പ്രസിഡൻറ്​ സമീറ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.