ചെറുകുന്ന് ഗവ. ഗേൾസ് സ്​കൂളിന് പുതിയ അക്കാദമിക് ബ്ലോക്ക്

ചെറുകുന്ന്​: ചെറുകുന്ന്​ ഗവ. ഗേൾസ്​ വൊക്കേഷനൽ ഹയർ സെക്കന്ററി സ്കൂളിന് പുതുതായി നിർമ്മിക്കുന്ന അക്കാദമിക് - അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ ശിലാസ്ഥാപനം ടി.വി. രാജേഷ് എം.എൽ.എ നിർവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ് അധ്യക്ഷത വഹിച്ചു. കിഫ്ബി പദ്ധയിൽ ഉൾപ്പെടുത്തി മൂന്ന് കോടി രൂപയാണ് പ്രവൃത്തിക്ക് അനുവദിച്ചത്. ഗ്രൗണ്ട് ഫോർ ഉൾപ്പടെ മൂന്ന് നിലകളിലായി നിർമിക്കുന്ന കെട്ടിടത്തിന് 12500 സ്ക്വയർ ഫീറ്റ് വിസ്തര മുണ്ടാകും. 10 ക്ലാസ് മുറികളും , ലാബുകൾ, പ്രിൻസിപ്പാൾ, ഹെഡ് മാസ്റ്റർ എന്നിവർക്കുള്ള ഓഫീസ്,സ്റ്റാഫ് മുറികൾ , അടുക്കള, ഭക്ഷണ ഹാൾ, ശുചിമുറി എന്നിവയും പദ്ധതിയിൽ ഉണ്ട്. സ്കൂളിന്റെ ഭൗതിക സാഹചര്യവും , അടിസ്ഥാന സൗകര്യവും വികസിപ്പിക്കുന്നതോടൊപ്പം സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിൽ ഉയർത്തുന്നതിനുള്ള പദ്ധതിയാണ് നടപ്പിലാക്കി വരുന്നത്. 9ഒൻപത് കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് സ്കൂളിന് സർക്കാർ ഇതുവരെയായി അനുവദിച്ചത്. വാപ് കോസാണ് നിർമ്മാണ ഏജൻസി. യൂണിക് ബിൽഡേസാണ് പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്. വാപ്പ്കോസ് പ്രൊജക്ട് എഞ്ചിനീയർ കെ.വി.പ്രശാന്ത് റിപ്പോർട്ട് അവതരിപ്പിച്ചു. ഹെഡ് മാസ്റ്റർ ടി.വി വിജയൻ സ്വാഗതവും, പ്രിൻസിപ്പാൾ എം. യാസർ എം നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.