ചരിത്രം വളച്ചൊടിക്കുന്ന കാലം; സമരം അനിവാര്യം - –കെ. സുധാകരൻ

കണ്ണൂര്‍: ജവഹര്‍ ബാലമഞ്ച് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച 'കൊടി പാറട്ടെ' പരിപാടി ജില്ലതല ഉദ്ഘാടനം കെ. സുധാകരന്‍ എം.പി നിർവഹിച്ചു. സുധാകര​ൻെറ വസതിയില്‍ ജവഹർ ബാലമഞ്ച് ജില്ല പ്രസിഡൻറ്​ കാവ്യദേവിനും ജനറല്‍ സെക്രട്ടറി രിസ്​വാനും കെ. സുധാകരൻ പതാക ​ൈകമാറി. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രങ്ങള്‍ വളച്ചൊടിക്കുന്ന കാലമാണെന്നും ഇതിനെതിരെ ശക്തമായ സമരമുഖങ്ങള്‍ തുറക്കേണ്ടത് അനിവാര്യമാണെന്നും സുധാകരന്‍ പറഞ്ഞു. ജില്ല ചെയര്‍മാന്‍ സി.വി.എ. ജലീല്‍ അധ്യക്ഷതവഹിച്ചു. അഡ്വ. ലിഷ ദീപക്, സി.പി. സന്തോഷ് കുമാര്‍, അതുല്‍ ബി. കൃഷ്​ണ, ഷിബു ഫെർണാണ്ടസ്, എം.എം. സഹദേവന്‍, ബാല്‍മഞ്ച് ജില്ല ഭാരവാഹികളായ സ്‌നേതുല്‍സനദ്, ഇന്ദ്രജ്, നന്ദന അനീഷ്, ഗൗതം എന്നിവര്‍ സംസാരിച്ചു. കണ്ണൂര്‍ ബ്ലോക്ക് തല ഉദ്ഘാടനം ഡി.സി.സി പ്രസിഡൻറ്​ സതീശന്‍ പാച്ചേനി ഓഫിസില്‍ നിർവഹിച്ചു. ജില്ല ചെയര്‍മാന്‍ സി.വി.എ ജലീല്‍, വൈസ് ചെയര്‍മാന്‍ ലിഷ ദീപക്, ജില്ല സെക്രട്ടറി രിസ്​വാന്‍ എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് ചെയര്‍മാന്‍ ഷിബു ഫെര്‍ണാണ്ടസ്​ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.