എ.ഐ.വൈ.എഫ് ധർണ

ഇരിട്ടി: അഴിമതിക്കും അനധികൃത നിയമനത്തിനെതിരെയും എ.ഐ.വൈ.എഫ് നേതൃത്വത്തിൽ ഉളിക്കൽ നുച്യാട് സർവിസ് സഹകരണ ബാങ്കിനു മുന്നിൽ ധർണ നടത്തി. ബാങ്കി‍ൻെറ അഴിമതികൾ പുറത്തുകൊണ്ടുവന്ന് നിയമനടപടി സ്വീകരിക്കുന്നതിന് അധികാരികൾ തയാറാവണമെന്നും ആവശ്യപ്പെട്ടു. ധർണ സി.പി.ഐ ഇരിട്ടി മണ്ഡലം സെക്രട്ടേറിയറ്റംഗം ശങ്കർ സ്​റ്റാലിൻ ഉദ്​ഘാടനം ചെയ്​തു. എ.ഐ.വൈ.എഫ് ഇരിട്ടി മണ്ഡലം സെക്രട്ടറി പ്രണോയ് വിജയൻ, ടി.പി. നൗഫൽ, സാദിഖ് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.