കാഞ്ഞിരക്കൊല്ലിയിൽ വീണ്ടും കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു

ശ്രീകണ്​ഠപുരം: കാഞ്ഞിരക്കൊല്ലിയിലെ ഏലപ്പാറ, മതിലേരിത്തട്ട് എന്നിവിടങ്ങളിൽ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. ജേക്കബ്‌ കണംപാറയിൽ, സുരേഷ് മടത്തേടത്ത് എന്നിവർ പാട്ടത്തിനെടുത്ത രണ്ട് ഏക്കർ സ്ഥലത്തെ നെല്ല്, കപ്പ, ചേമ്പ് എന്നിവയാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. ഇവരുടെ കൃഷിയിടം വേലി കെട്ടിത്തിരിച്ച് സംരക്ഷിച്ചിരുന്നുവെങ്കിലും അത് മറികടന്നാണ് കാട്ടാനകൾ കൃഷിത്തോട്ടത്തിലിറങ്ങിയത്. ഈ വർഷം തന്നെ പത്താം തവണയാണ് കാഞ്ഞിരക്കൊല്ലിയിലും മറ്റ് അതിർത്തി പ്രദേശങ്ങളിലും കാട്ടാനകൾ ജനവാസ കേന്ദ്രത്തിലും കൃഷിയിടത്തിലുമെത്തി പരാക്രമം കാട്ടുന്നത്. രണ്ടാഴ്​ച മുമ്പ് കാട്ടാന ശല്യമുണ്ടായിട്ടും പരിഹാരമുണ്ടാക്കാത്ത വനം വകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു​െവച്ചിരുന്നു. ഉടൻ വൈദ്യുതി വേലിയൊരുക്കുമെന്ന് അധികൃതർ ഉറപ്പുനൽകിയെങ്കിലും അതുണ്ടായില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.