മാനദണ്ഡങ്ങൾ ഇല്ലാതെയുള്ള മരുന്നുപയോഗം അപകടകരം – ഐ.എ.പി സെമിനാർ

കണ്ണൂർ: അന്താരാഷ്​ട്ര മാനദണ്ഡങ്ങൾ പാലിക്കാതെ ജീവൻരക്ഷാ മരുന്നുകളും ആൻറിബയോട്ടിക്കുകളും ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന്​ ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ഐ.എ.പി) കണ്ണൂർ ഘടകം സംഘടിപ്പിച്ച സംസ്ഥാന സെമിനാർ അഭിപ്രായപ്പെട്ടു. വൈദ്യ പരിശോധനകൾ നടത്താതെ സ്വയം മരുന്നു കഴിക്കുന്ന പ്രവണത അപകടകരമാണ്. കോവിഡ് പശ്ചാത്തലത്തിൽ ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നു ഷാപ്പുകളിൽനിന്ന് സ്വയം മരുന്നു വാങ്ങി കഴിക്കുന്ന പ്രവണത വർധിച്ചുവരുകയാണ്. ഓരോ അസുഖങ്ങൾക്കും നിയതമായ ചികിത്സയും കൃത്യമായ മരുന്നുപയോഗവും ഉണ്ട്. ആൻറിബയോട്ടിക്കുകളുടെ ദുരുപയോഗം തടയാൻ ഐ.എ.പിയുടെ നേതൃത്വത്തിൽ പ്രത്യേക പദ്ധതികൾ നടപ്പാക്കിവരുന്നുണ്ടെന്ന് സെമിനാർ ഉദ്ഘാടനം ചെയ്ത ചെന്നൈ കാഞ്ചി കാമകോടി ഇൻസ്​റ്റിറ്റ്യൂട്ട്​ ശിശുരോഗ വിഭാഗം മേധാവി ഡോ. ബാലസുബ്രഹ്മണ്യൻ വ്യക്തമാക്കി. ഐ.എ.പി അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഡോ. രമേഷ് കുമാർ മോഡറേറ്ററായി. സംസ്ഥാന പ്രസിഡൻറ്​ ഡോ. നാരായണൻ, ജനറൽ സെക്രട്ടറി ഡോ. ബാലചന്ദ്രൻ, ഡോ. അനന്ത് കേശവൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായ പത്മനാഭ ഷേണായി, മുഹമ്മദ് ഇർഷാദ്, എസ്.വി. അൻസാരി, നന്ദകുമാർ, വേണുഗോപാൽ, അജിത്, സുൽഫിക്കർ അലി, സുഷമ പ്രഭു, സുബ്രഹ്മണ്യൻ, പി.പി. രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി. ഓൺലൈൻ പ്ലാറ്റ്ഫോമിൽ സംഘടിപ്പിച്ച സെമിനാറിൽ, കേരളത്തിനകത്തും പുറത്തുമായി ഇരുന്നൂറോളം ശിശുരോഗ വിദഗ്ധർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.