വയോധിക​െൻറ കൊല: പ്രതിയുമായി തെളിവെടുത്തു

വയോധിക​ൻെറ കൊല: പ്രതിയുമായി തെളിവെടുത്തു ശ്രീകണ്​ഠപുരം: വയോധിക​ൻെറ കൊലപാതകത്തിൽ അറസ്​റ്റിലായ പ്രതിയെ പൊലീസ് സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ഏരുവേശി അരീക്കാമലയിലെ കാട്ടുനിലത്തിൽ കുര്യാക്കോസിനെ (അപ്പച്ചൻ–78) കൊലപ്പെടുത്തിയ കേസിലാണ് വലിയരീക്കാമല ചാത്തമലയിലെ പിണക്കാട്ട് ബിനോയ് സെബാസ്​റ്റ ്യനെ (42) തളിപ്പറമ്പ് ഡിവൈ.എസ്.പി ടി.കെ. രത്നകുമാറി​ൻെറ നേതൃത്വത്തിൽ അരീക്കാമലയിലെ പാറക്കടവ് തോട്ടിൻ കരയിലും സമീപത്തെ റബർ തോട്ടത്തിലുമെത്തിച്ച് വ്യാഴാഴ്​ച തെളിവെടുത്തത്. കൊലയുടെ സാഹചര്യങ്ങൾ വിവരിച്ച പ്രതി സ്ഥലവും കാട്ടിക്കൊടുത്തു. പ്രതിയുടെ ഡി.എൻ.എ പരിശോധനക്കായി പൊലീസ് സാമ്പിൾ ശേഖരിച്ച് ലാബിലേക്കയച്ചു. സംഭവസമയത്തെ വസ്ത്രങ്ങളും പരിശോധിച്ചു. കഴിഞ്ഞ ശനിയാഴ്​ച കാണാതായ കുര്യാക്കോസിനെ നാട്ടുകാർ നടത്തിയ തിരച്ചിലിനൊടുവിലാണ് രാത്രിയോടെ അരീക്കാമല പാറക്കടവ് തോടിന് സമീപം മരിച്ചനിലയിൽ കണ്ടത്. മരണത്തിൽ ദുരൂഹതയില്ലെന്നാണ് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ, ഡിവൈ.എസ്.പി രത്നകുമാർ നടത്തിയ അന്വേഷണത്തിൽ കൊലപാതകമാണെന്ന സംശയമുയർന്നു. പോസ്​റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ മരിച്ചയാളുടെ കഴുത്തിന് പിടിമുറുക്കിയതി​ൻെറ ലക്ഷണങ്ങളുണ്ടെന്ന് തെളിഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബിനോയിയെ പിടികൂടിയത്. ബിനോയ്​ കുര്യാക്കോസി​ൻെറ കഴുത്തിന് പിടിച്ച് ഞെക്കിക്കൊലപ്പെടുത്തിയ ശേഷം, വീണു മരിച്ചതാണെന്ന് കരുതാനായി മൃതദേഹം പാറക്കടവ് തോടിനരികിൽ കിടത്തുകയായിരുന്നു. പിന്നീട് കുര്യാക്കോസിനായി നാട്ടുകാർ തിരച്ചിൽ നടത്തുമ്പോഴും മൃതദേഹം സംസ്​കരിക്കുമ്പോഴും പ്രതി സ്ഥലത്തെത്തിയില്ല. കുര്യാക്കോസുമായി നിരന്തര ബന്ധമുണ്ടായ പ്രതി ഇവിടങ്ങളിൽ വരാത്തത് പ്രദേശവാസികളിൽ സംശയമുണർത്തിയതോടെയാണ് ബിനോയി പൊലീസി​ൻെറ പിടിയിലായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.