പൊലീസ് ഉദ്യോഗസ്ഥർക്ക് സുരക്ഷ ഉപകരണങ്ങൾ നൽകി

പയ്യന്നൂർ: കല്യാശ്ശേരി മണ്ഡലത്തിലെ പൊലീസ് സ്​റ്റേഷനുകളിലേക്ക് കോവിഡ്​ പശ്ചാത്തലത്തിൽ സുരക്ഷ ഉപകരണങ്ങൾ നൽകി. ടി.വി. രാജേഷ് എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തിയാണ് ഇവ അനുവദിച്ചത്. 1500 മാസ്​ക്കുകൾ, 1000 ഗ്ലൗസുകൾ എന്നിവയാണ് നൽകിയത്. കല്യശ്ശേരി മണ്ഡലത്തിലെ പരിയാരം, പഴയങ്ങാടി, കണ്ണപുരം സ്​റ്റേഷനുകൾക്കാണ് സുരക്ഷ ഉപകരണം അനുവദിച്ചത്. പരിയാരം പൊലീസ് സ്​റ്റേഷനിൽ നടന്ന ചടങ്ങിൽ ടി.വി. രാജേഷ് എം.എൽ.എ പരിയാരം സി.ഐ കെ.വി. ബാബുവിന് ഉപകരണങ്ങൾ നൽകി ഉദ്ഘാടനം ചെയ്​തു. പരിയാരം എസ്.ഐ എം.പി. ഷാജി, കെ. പത്മനാഭൻ തുടങ്ങിയവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.