ഇരിട്ടിയിൽ നിയന്ത്രണം കർശനമാക്കി

മാക്കൂട്ടം ചുരം പാത വഴി എത്തുന്ന വാഹനങ്ങൾക്ക് സ്​റ്റിക്കർ പതിക്കും ഇരിട്ടി: ഇരിട്ടി താലൂക്ക് ആശുപത്രിയുമായി ബന്ധപ്പെട്ട് കോവിഡ് ബാധിച്ച സമ്പർക്ക രോഗികളുടെ എണ്ണം 18 ആയതോടെ നഗരത്തിൽ നിയന്ത്രണം കർശനമാക്കി. താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കോവിഡ് ബാധിച്ച ഒരാൾ മരിക്കുകയും ഇയാളുമായി സമ്പർക്കത്തിലുണ്ടായ മറ്റൊരാൾ വീട്ടിൽ നിരീക്ഷണത്തിലിരിക്കെ മരിക്കുകയും ചെയ്തതോടെയാണ് നിയന്ത്രണം കൾശനമാക്കാൻ വ്യാഴാഴ്ച നഗരസഭയിൽ ചേർന്ന സുരക്ഷാസമിതി യോഗം തീരുമാനിച്ചത്​. മാക്കൂട്ടം -ചുരം പാതയിലൂടെ യാത്രാവാഹനങ്ങൾക്കുള്ള നിയന്ത്രണം നീങ്ങിയതോടെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ പേർ ഇരിട്ടി വഴി എത്താനുള്ള സാധ്യതയും യോഗം വിലയിരുത്തി. ചുരം പാത വഴി വരുന്ന എല്ലാ യാത്രാവാഹനങ്ങൾക്കും സ്​റ്റിക്കർ പതിക്കാൻ തീരുമാനിച്ചു. യാത്രക്കാർ അവരുടെ ലക്ഷ്യസ്ഥാനത്ത് അല്ലാതെ മറ്റെവിടെയും ഇറങ്ങുകയോ സാധനങ്ങൾ വാങ്ങുകയോ ചെയ്യാൻ പാടില്ല. ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കോവിഡ് ബാധിച്ച് മരിച്ച പടിയൂർ കൊശവൻ വയൽ സ്വദേശിയുടെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇയാൾക്കൊപ്പം ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്നവരും അവരുമായി ബന്ധപ്പെട്ട 18പേർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ഇരിട്ടി നഗരസഭയിലെ എടക്കാനം വാർഡിൽ ഒരു കുടുംബത്തിലെ മൂന്നുപേർക്കും പായത്ത് കുടുംബത്തിലെ അഞ്ചുപേർക്കുമാണ് രോഗം ബാധിച്ചത്. പായം 10ാം വാർഡും ഇരിട്ടി നഗരസഭയിലെ നാലാം വർഡുമാണ് ക​െണ്ടയ്​ൻമൻെറ്​ സോണായി അടച്ചിട്ടത്. ഇവിടങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി. ഇരിട്ടി ടൗൺ ഉൾപ്പെടുന്ന വാർഡിൽ ഒരു സ്ത്രീക്ക് രോഗം ബാധിച്ചിട്ടുണ്ടെങ്കിലും 100 മീറ്റർ കണ്ടെയ്‌ൻമൻെറ്​ സോണാക്കി അടച്ചിട്ടു. നഗരം അടച്ചിടുമെന്ന പ്രതീതി ഉണ്ടായെങ്കിലും ഇപ്പോൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കർശന നിയന്ത്രണത്തിലൂടെ പ്രതിരോധിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും യോഗത്തിൽ ഇരിട്ടി സി.ഐ എ. കുട്ടികൃഷ്ണൻ പറഞ്ഞു. യോഗത്തിൽ ചെയർമാൻ പി.പി. അശോകൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്‌സൻ കെ. സരസ്വതി, സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ പി.വി. മോഹനൻ, സെക്രട്ടറി അൻസൽ ഐസക്ക്, താലൂക്ക് ആശുപത്രി സൂപ്രണ്ട് പി.പി. രവീന്ദ്രൻ, എച്ച്്.ഐ കെ. കുഞ്ഞിരാമൻ, ജൂനിയർ ഹെൽത്ത്​ ഇൻസ്‌പെക്ടർ അനിത തുടങ്ങിയവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.