പട്ടികജാതി കുടുംബങ്ങൾക്കുള്ള ഫ്ലാറ്റ് തുറന്നു

തലശ്ശേരി: സ്വന്തമായി വീടില്ലാത്ത പട്ടികജാതി കുടുംബങ്ങൾക്ക്​ തലശ്ശേരി നഗരസഭ ഇല്ലത്ത്താഴ ഉക്കണ്ടൻപീടികക്ക് സമീപം നിർമിച്ച ഫ്ലാറ്റ് തുറന്നു. മന്ത്രി എ.കെ. ബാലൻ ഒാൺലൈനിലൂടെ ഉദ്ഘാടനം നിർവഹിച്ചു. പാർശ്വവത്​കരിക്കപ്പെട്ടവരുടെ സംരക്ഷണത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പറഞ്ഞു. നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 36 ലക്ഷം രൂപ െചലവഴിച്ച് വാങ്ങിയ 30 സൻെറ് സ്ഥലത്താണ് 12 കുടുംബങ്ങൾക്ക് വീടൊരുക്കുന്നത്. ഇവയിൽ ആറ് വീടുകളുടെ നിർമാണമാണ് പൂർത്തിയായത്. ഇതിന് 68 ലക്ഷം രൂപ ചെലവായി. 2019-2020 എസ്.സി.പി ഫണ്ട് ഉപയോഗിച്ചാണ് പ്രവൃത്തി പൂർത്തീകരിച്ചത്. രണ്ടു നില ഫ്ലാറ്റ് സമുച്ചയത്തിൽ ഒാരോ നിലയിലും മൂന്ന് വീടുകൾ വീതം ആറ് വീടുകളാണ് ആദ്യഘട്ടത്തിലുളളത്. ഒാരോന്നിലും രണ്ട് ബെഡ്റൂം, ഹാൾ, കിച്ചൺ, ബാത്ത് റൂം എന്നിവയുണ്ടാകും. പദ്ധതിയുടെ രണ്ടാം ഘട്ടം 2020-21 വാർഷിക പദ്ധതിയിലുൾപ്പെടുത്തി ബാക്കിയുളള ആറ് വീടുകൾ നിർമിക്കും. ഫ്ലാറ്റ് ഉദ്ഘാടന ചടങ്ങിൽ എ.എൻ. ഷംസീർ എം.എൽ.എ, നഗരസഭ ചെയർമാൻ സി.കെ. രമേശൻ എന്നിവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.