കൂത്തുപറമ്പിൽ അനധികൃത മത്സ്യവണ്ടികൾ പിടിച്ചെടുത്തു

സമ്പർക്കത്തിലൂടെ രോഗവ്യാപനം കൂടിവരുന്ന സാഹചര്യത്തിലാണ് പൊലീസ് നടപടി കൂത്തുപറമ്പ്: അനധികൃതമായി സർവിസ് നടത്തുന്ന മത്സ്യവണ്ടികൾക്കെതിരെ കൂത്തുപറമ്പ് പൊലീസ് നടപടി ശക്തമാക്കി. എട്ട് വാഹനങ്ങൾ പിടിച്ചെടുത്തു. കൂത്തുപറമ്പ് നഗരസഭയിലും, കോട്ടയം, മാങ്ങാട്ടിടം, വേങ്ങാട് പഞ്ചായത്തുകളിലും നടത്തിയ പരിശോധനയിലാണ് എട്ട് മത്സ്യവണ്ടികൾ പിടികൂടിയത്. ഗുഡ്​സ്​ഓട്ടോകളും ബൈക്കുകളുമാണ് പിടികൂടിയവയിലേറെയും. കൂത്തുപറമ്പ് മേഖലയിൽ സമ്പർക്കത്തിലൂടെ രോഗവ്യാപനം കൂടിവരുന്ന സാഹചര്യത്തിലാണ് ശക്തമായ പൊലീസ് നടപടി. ഈ ഭാഗത്ത് വാഹനങ്ങളിൽ പച്ചക്കറികൾ, പഴവർഗങ്ങൾ, മത്സ്യം എന്നിവ വിൽപന നടത്തുന്നതിന് പഞ്ചായത്ത് അധികൃതർ വിലക്ക് ഏർപ്പെടുത്തിയിരുന്നു. വിലക്ക് ലംഘിച്ച് വിൽപന നടത്തിയ വാഹനങ്ങളാണ് പിടിച്ചെടുത്തതെന്ന് കൂത്തുപറമ്പ് എസ്.ഐ പി. ബിജു പറഞ്ഞു. ട്രോളിങ് നിരോധനത്തിനുശേഷം കേരളത്തി​ൻെറ തീരദേശത്ത് മത്സ്യബന്ധനം പൂർണതോതിൽ ആരംഭിച്ചിട്ടില്ല. ഇതിനെ തുടർന്ന് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന മത്സ്യമാണ് വിൽപനക്കാർ വ്യാപകമായി എത്തിക്കുന്നത്. പൊലീസ് പിടിച്ചെടുത്ത മത്സ്യത്തിൽ മാസങ്ങളോളം പഴക്കമുള്ളവയുമുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.