ലോറി മറിഞ്ഞ്​ രണ്ടുപേർക്ക്​ പരിക്ക്

​ കാഞ്ഞങ്ങാട്: ചെങ്കല്ല് കൊണ്ടുപോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്. പുല്ലൂർ സ്വദേശികളായ ലോറി ഡ്രൈവർ അനിൽ (35), ലോഡിങ് തൊഴിലാളി ബാബു (42) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ക്യാബിനുള്ളിൽ കുടുങ്ങി ഡ്രൈവർ അനിലിനെ ഏറെ നേരത്തെ പരിശ്രമത്തെത്തുടർന്ന്​ ഡോർ തകർത്താണ് നാട്ടുകാർ പുറത്തെടുത്തത്. കാരാക്കോട് ഭാഗത്തുനിന്ന് കോട്ടപ്പാറ ഭാഗത്തേക്ക് ചെങ്കല്ല് കയറ്റി പോവു കയായിരുന്ന കെ.എൽ 59 ഡി 3899 മിനിലോറിയാണ് അപകടത്തിൽപ്പെട്ടത്. കോട്ടപ്പാറ വാഴക്കോട് പുളിക്കാൽ വളപ്പിൽ നിയന്ത്രണം വിട്ടാണ് മിനിലോറി തലകീഴായി മറിഞ്ഞത്. പരിക്കേറ്റവരെ മാവുങ്കാലിലെ സഞ്ജീവനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. കാഞ്ഞങ്ങാടുനിന്ന്​ അഗ്നിശമനസേനയും അമ്പലത്തറ സർക്കിൾ ഇൻസ്പെക്ടർ ദാമോദരനും സംഘവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.