ആലിയ പ്രവേശന പരീക്ഷ നാളെ

കാസർകോട്: ആലിയ ഇൻറർനാഷനൽ അക്കാദമിയിലെ 2020-21 അധ്യയന വർഷത്തെ വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ തിങ്കളാഴ്ച രാവിലെ 11 മുതൽ കാസർകോട് പരവനടുക്കം ആലിയ കാമ്പസിലും കണ്ണൂർ യൂനിറ്റി സൻെററിലും നടക്കും. എസ്​.എസ്​.എൽ.സി കഴിഞ്ഞ ആൺകുട്ടികൾക്കായി പ്ലസ് ടു, ഡിഗ്രി പഠനത്തോടൊപ്പമുള്ള ആറുവർഷ ഇസ്​ലാമിക് കോഴ്സിലേക്കും പെൺകുട്ടികൾക്കായുള്ള അഞ്ചുവർഷ കോഴ്സിലേക്കുമുള്ള പ്രവേശന പരീക്ഷയാണ് നടക്കുന്നത്. പ്ലസ് ടു കഴിഞ്ഞ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും നേരിട്ടുള്ള ഡിഗ്രി പ്രവേശനവും നൽകുന്നുണ്ട്. എസ്.എസ്.എല്‍.സി, പ്ലസ് ടു കഴിഞ്ഞ കുട്ടികൾക്ക്​ അവസരം പ്രയോജനപ്പെടുത്താമെന്ന് പ്രിൻസിപ്പൽ ടി.കെ. മുഹമ്മദ് അലി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 9744321536, 9747397999, 9744130623.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.