കേന്ദ്ര നയങ്ങൾക്കെതിരെ തൊഴിലാളികളുടെ പ്രതിഷേധം

തൃക്കരിപ്പൂർ: സംയുക്ത ട്രേഡ് യൂനിയ​ൻെറ നേതൃത്വത്തിൽ ദേശീയ പ്രക്ഷോഭത്തി​ൻെറ ഭാഗമായി തൊഴിലാളികൾ പ്രതിഷേധത്തിലണിനിരന്നു. കോവിഡ് ദുരിതബാധിതരെ സംരക്ഷിക്കുക, തൊഴിലാളി - കർഷകദ്രോഹ നയങ്ങൾ പിൻവലിക്കുക, തൊഴിൽ നിയമ ഭേദഗതി റദ്ദ് ചെയ്യുക, പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യവത്​കരിക്കരുത്, ഇന്ധന വിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചത്. മാണിയാട്ട് പോസ്​റ്റ്​ ഓഫിസിന് മുന്നിൽ നടന്ന സമരം എ.ഐ.ടി.യു.സി ജില്ല കമ്മിറ്റി അംഗം എം. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. വി.വി. നാരായണൻ അധ്യക്ഷത വഹിച്ചു. തൃക്കരിപ്പൂർ മത്സ്യ മാർക്കറ്റിന് സമീപം നടന്ന സമരം എച്ച്.എം.എസ് സംസ്ഥാന കമ്മിറ്റി അംഗം പി.വി. തമ്പാൻ ഉദ്ഘാടനം ചെയ്തു. എം.പി. ബിജീഷ് അധ്യക്ഷത വഹിച്ചു. ഇളംബച്ചിയിൽ സി.ഐ.ടി.യു ജില്ല പ്രസിഡൻറ്​ വി.പി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. ഇ.വി. ഗണേശൻ അധ്യക്ഷത വഹിച്ചു. തൃക്കരിപ്പൂർ ബസ് സ്​റ്റാൻഡ്​ പരിസരത്ത് നടന്ന സമരം കെ.വി. ജനാർദനൻ ഉദ്ഘാടനം ചെയ്തു. വി.വി. വിജയൻ അധ്യക്ഷത വഹിച്ചു. നടക്കാവിൽ രവീന്ദ്രൻ മാണിയാട്ട് ഉദ്ഘാടനം ചെയ്തു. പി.പി. നാരായണൻ അധ്യക്ഷത വഹിച്ചു. എം.നാരായണൻ സ്വാഗതം പറഞ്ഞു. ഉദിനൂർ പോസ്​റ്റ്​ ഓഫിസിന് മുന്നിൽ നടന്ന സമരം സി.കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.കുഞ്ഞമ്പു അധ്യക്ഷത വഹിച്ചു. എം.വി. മോഹനൻ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.