നിയന്ത്രണം വിട്ട സ്കൂട്ടർ ചാലിൽ വീണു; യുവതിയെ നാട്ടുകാർ സാഹസികമായി രക്ഷപ്പെടുത്തി

നീലേശ്വരം: നിയന്ത്രണം വിട്ട സ്കൂട്ടർ നിഞ്ഞൊഴുകുന്ന ചാലിലേക്ക് മറിഞ്ഞു. ബാങ്ക് കലക്​ഷൻ ഏജൻറായ യുവതിയെ നാട്ടുകാർ രക്ഷപ്പെടുത്തി. മടിക്കൈ ബങ്കളം കൂട്ടപ്പുന്നയിലെ രമേശ​ൻെറ ഭാര്യയും മടിക്കൈ സർവിസ് സഹകരണ ബാങ്ക് എരിക്കുളം ബ്രാഞ്ചിലെ കലക്​ഷൻ ഏജൻറുമായ സുനിതയാണ്​ (38)അപകടത്തിൽപെട്ടത്. ബങ്കളം കക്കാട്ട് പുതിയകണ്ടം ചാലിലാണ് മറിഞ്ഞത്​. അതുവഴി വാഹനത്തിൽ വരുകയായിരുന്ന കോളിക്കുന്നിലെ രാജു, തമ്പാൻ, മണി, ബങ്കളത്തെ ശശി എന്നിവർ ചേർന്ന് അമ്പത് മീറ്ററോളം ഒഴുകിപ്പോയ സുനിതയെ സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. കലക്​ഷൻ പൈസ അടങ്ങിയ ബാഗ് നഷ്​ടപ്പെട്ടു. സ്​കൂട്ടർ നാട്ടുകാരുടെ തിരച്ചിലിൽ കണ്ടെത്തി. സുനിതയെ ഉടൻ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയിലെത്തിച്ചു. പടം: NLR_Bankalam Puthiyakandam Chal ബങ്കളം പുതിയകണ്ടംചാലിൽ യുവതി ഒഴുക്കിൽപെട്ടതറിഞ്ഞ് പാലത്തിന് മുകളിൽ തടിച്ചുകൂടിയ ആൾക്കൂട്ടം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.