മികച്ച വിജയം കൈവരിച്ചവർക്ക് വിജ്ഞാന വേദിയുടെ ആദരം

കാഞ്ഞങ്ങാട്: കേരള ബാർ കൗൺസിലിൻകീഴിൽ ഓൺലൈൻ എൻറോൾമൻെറ്​ ചെയ്‍ത് അഭിഭാഷകയായ കാഞ്ഞങ്ങാട് വടകര മുക്കിലെ റിസ്‌വാനയെയും കണ്ണൂർ യൂനിവേഴ്സിറ്റി മൈക്രോ ബയോളജി പരീക്ഷയിൽ ഉന്നത മാർക്ക്‌ നേടി വിജയികളായ ഹോസ്ദുർഗ് കടപ്പുറത്തെ യാസ്മീൻ ഷഹാനയെയും പടന്നക്കാട്ടെ ആയിഷത്ത് ഹഫീഫയെയും കാഞ്ഞങ്ങാട് വിജ്ഞാന വേദിയുടെ നേതൃത്വത്തിൽ ആദരിച്ചു. സി.എച്ച്. മുഹമ്മദ് കോയ എജുക്കേഷനൽ ആൻഡ്​ ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ എം.ബി.എം. അഷ്‌റഫ്‌, വിജ്ഞാനവേദി പ്രസിഡൻറ്​ പി.എം. കുഞ്ഞബ്​ദുല്ല ഹാജി, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് കമ്മിറ്റി ആക്ടിങ്​ പ്രസിഡൻറ്​ എ. ഹമീദ് ഹാജി തുടങ്ങിയവർ വിജയികൾക്ക് ഉപഹാരം നൽകി. വിജ്ഞാന വേദി ജനറൽ സെക്രട്ടറി പി.പി. കുഞ്ഞബ്​ദുല്ല, സുറൂർ മൊയ്തു ഹാജി, അഹമ്മദ് കിർമാണി, പ്രസ്​റ്റീജ് അബ്​ദുൽ ഖാദർ, എ. അബ്​ദുല്ല, പി.എ. റഹ്‌മാൻ, സി.എച്ച്. സുലൈമാൻ, പുത്തൂർ മുഹമ്മദ്‌ ഹാജി, എ.കെ. അബ്​ദുല്ല എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.