ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് ഗ്രാമപഞ്ചായത്തുകള്‍ സ്‌കോളര്‍ഷിപ് നല്‍കണം: പെയ്ഡ്

കാഞ്ഞങ്ങാട്: മാനസിക-ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ പഠനത്തിനായി ഗ്രാമപഞ്ചായത്തുകള്‍ 28,500 രൂപ വീതം സ്‌കോളര്‍ഷിപ്​ നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവ് എല്ലാ ഗ്രാമപഞ്ചായത്തുകളും നടപ്പാക്കണമെന്ന് പേരൻറ്​സ് അസോസിയേഷന്‍ ഫോര്‍ ഇൻറലക്ച്വലി ഡിസേബിള്‍ഡ് (പെയ്ഡ്) സംസ്ഥാന വൈസ് പ്രസിഡൻറ്​ ടി. മുഹമ്മദ് അസ്​ലം ആവശ്യപ്പെട്ടു. തദ്ദേശ സ്ഥാപനങ്ങള്‍ അതത് സ്ഥാപനങ്ങളുടെ പരിധിയിലുള്ള മാനസിക-ബൗദ്ധിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് ഓരോ വര്‍ഷവും സ്‌കോളര്‍ഷിപ് നല്‍കണമെന്നുള്ള സര്‍ക്കാര്‍ തീരുമാനം നിലവിലുണ്ട്. ഇപ്രകാരം നഗരസഭകള്‍ തുകകള്‍ നല്‍കിയെങ്കിലും ഗ്രാമപഞ്ചായത്തുകള്‍ തുക മുഴുവനായും നല്‍കുന്നില്ല. ഈ സാഹചര്യത്തിലാണ് ജൂണ്‍ 29ന് പഞ്ചായത്ത് ഡയറക്ടര്‍ പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.