കോവിഡ് അവസാനിക്കുന്നതുവരെ വാടക ഇളവ് അനുവദിക്കണം -മർച്ചൻറ്സ് അസോസിയേഷൻ

കാസർകോട്​: കോവിഡ് അവസാനിക്കുന്നതുവരെ വ്യാപാര സ്ഥാപനങ്ങളുടെ വാടകയിൽ ഇളവ് അനുവദിക്കണമെന്ന്​ മർച്ചൻറ്​സ്​ അസോസിയേഷൻ. നഗരത്തിൽ പുതിയ കെട്ടിടങ്ങളിൽ സമീപകാലത്ത് ആരംഭിച്ച എല്ലാ വ്യാപാര സ്ഥാപനങ്ങളും ലോക്ഡൗൺ കാലത്തെ പ്രതിസന്ധി പരിഹരിക്കാൻ കഴിയാതെ തൊഴിലാളികളെ പരമാവധി ഒഴിവാക്കിയും ചെലവുകൾ ചുരുക്കിയും ഉപജീവനമാർഗമെന്ന നിലയിൽ നിലനിർത്താനുള്ള പരിശ്രമമാണ് നടത്തുന്നത്. എന്നാൽ, ലോക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും നഗരത്തിൽ ഉപഭോക്താക്കൾ നേരത്തെ ഉള്ളതി​ൻെറ പകുതി പോലും എത്തുന്നില്ല. എന്ന് മാത്രമല്ല, നിത്യോപയോഗ വസ്തുക്കൾ അത്യാവശ്യത്തിന് വാങ്ങുന്നതല്ലാതെ മറ്റ് വ്യാപാര സ്ഥാപനങ്ങളിലേക്ക് തിരിഞ്ഞുനോക്കാൻ പോലും സാമ്പത്തിക പ്രതിസന്ധി കാരണം ജനങ്ങൾ തയാറാവുന്നില്ല. ഈ സാഹചര്യത്തിൽ നിലവിലുള്ള കടമുറികളുടെ വാടക കോവിഡ് - 19 പ്രതിസന്ധി രാജ്യത്തുനിന്നും അവസാനിക്കുന്നതുവരെ കെട്ടിട ഉടമകൾ കുറച്ചുകൊടുക്കലല്ലാതെ മറ്റു വഴികളില്ല. നിലവിലുള്ള കടകൾ തുടർന്ന് നടത്താൻ നിലവിലുള്ള കച്ചവടക്കാർക്ക് പ്രതിമാസ വാടകയിൽ പരമാവധി ഇളവ് അനുവദിച്ചുകൊടുക്കാൻ കെട്ടിട ഉടമകൾ തയാറാകണമെന്ന്​ അസോസിയേഷൻ കെട്ടിട ഉടമകളോട് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.