ഡോക്ടേഴ്സ് ദിനം

നീലേശ്വരം: ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള പതിമൂന്ന് ഡോക്ടർമാരെ പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജ് എൻ.സി.സി യൂനിറ്റ് ആദരിച്ചു. ഡോ. കെ. വിജയരാഘവൻ, ഡോ. സി.കെ. ശ്രീനിവാസ്, ഡോ. ലുലു എലിസബത്ത്, ഡോ. അഭിലാഷ്, ഡോ. കെ. നിമിഷ, ഡോ. കെ.പി.രാജേഷ്കുമാർ, ഡോ. രമേഷ് ഭട്ട്, ഡോ. രേഷ്മ, ഡോ. വിജയ് കൃഷ്ണൻ, ഡോ. പോൾ, ഡോ. സെലിനാമ്മ സിറിയക്, ഡോ. മേഘ, ഡോ. കെ. കമലാക്ഷ എന്നിവരെയാണ് ആദരിച്ചത്. എൻ.സി.സി കാഡറ്റുകളായ അഞ്ജന ശ്രീധർ, എൻ. കൃഷ്ണ സാഗർ, ഹെൽന ജോസഫ്, സി. അനഘ, സംഗീത ബാബു, അനഘ, കെ. ഐശ്വര്യ, അമൃത മോൾ, അശ്വതി രാജു, കെ. അഭിരാം, കെ. അർച്ചന എന്നിവർ ഡോക്ടർമാരുടെ ഓരോ വീടുകളിൽ ചെന്ന് റോസാപ്പൂക്കൾ സമ്മാനിച്ചു. പടന്നക്കാട് ആയുർവേദ ആശുപത്രിയിലെ ഡോക്ടർമാർക്ക് ഫേസ്​ ഷീൽഡുകൾ നൽകി. വിദ്യാർഥികൾക്കായി ക്വിസ്, ഡിബേറ്റ് മത്സരങ്ങളും നടത്തി. പ്രിൻസിപ്പൽ ഡോ.ടി. വിജയൻ ദിനാചരണം ഉദ്ഘാടനം ചെയ്തു. എൻ.സി.സി ഓഫിസർ നന്ദകുമാർ കോറോത്ത് അധ്യക്ഷത വഹിച്ചു. cap: നെഹ്റു കോളജ് എൻ.സി.സി പ്രവർത്തകർ കാഞ്ഞങ്ങാട്ട്​ ഡോ. വിജയരാഘവന് റോസാപ്പൂക്കൾ നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.