കാപ്പ ചുമത്തുന്ന ഫാഷിസ്റ്റ് നടപടി അവസാനിപ്പിക്കണം -കെ.പി.എസ്.ടി.എ

കണ്ണൂർ: അനീതിക്കെതിരെ പ്രതിഷേധിച്ചാൽ കാപ്പ ചുമത്തി നാടുകടത്താൻ ഇത് ഏകാധിപത്യ രാജ്യമല്ലെന്ന് ഭരണാധികാരികൾ ഓർക്കണമെന്നും ഫർസീൻ മജീദിനെതിരെ കാപ്പ ചുമത്തുന്നത് അടിയന്തരമായി അവസാനിപ്പിക്കണമെന്നും കെ.പി.എസ്.ടി.എ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. നാട്ടിൽ ക്രിമിനലുകൾ അഴിഞ്ഞാട്ടം നടത്തുമ്പോൾ അവർക്കെതിരെ ഒരു നടപടിയും സ്വീകരിക്കാത്ത സർക്കാറാണ് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചതിന് ഫർസീൻ മജീദിനെതിരെ കാപ്പ ചുമത്തി നാടുകടത്തുന്നത്. ഇത് പ്രതിഷേധാർഹമാണെന്നും യോഗം വിലയിരുത്തി. യോഗത്തിൽ ജില്ല പ്രസിഡന്‍റ്​ യു.കെ. ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ്​ കെ. രമേശൻ, സംസ്ഥാന സെക്രട്ടറിമാരായ വി. മണികണ്ഠൻ, പി.വി. ജ്യോതി, ജില്ല സെക്രട്ടറി ഇ.കെ. ജയപ്രസാദ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.