ss സംസ്ഥാന സർക്കാറിന്‍റെ കാർഷിക അവാർഡ്:​ പൊലീസ്​ വിത്ത്​ വീശി; പച്ചക്കറികൃഷി കസ്റ്റഡിയിൽ

പച്ചക്കറി കൃഷി ചെയ്യുന്ന മികച്ച പൊതുമേഖല സ്ഥാപനത്തിനുള്ള രണ്ടാം സ്ഥാനം​ ഇടുക്കി ജില്ല സായുധസേന ക്യാമ്പിന് ചെറുതോണി: നിയമപാലനം മാത്രമല്ല കൃഷിയിലും തങ്ങൾ പുറകോട്ടല്ലെന്ന് തെളിയിച്ച ഇടുക്കി എ.ആർ ക്യാമ്പിലെ പൊലീസുകാരെ തേടി സംസ്ഥാന കൃഷിവകുപ്പിന്‍റെ അംഗീകാരം. സംസ്ഥാനത്ത്​ പച്ചക്കറി കൃഷി ചെയ്യുന്ന മികച്ച പൊതുമേഖല സ്ഥാപനത്തിനുള്ള രണ്ടാം സ്ഥാനമാണ്​ ഇടുക്കി ജില്ല സായുധസേന ക്യാമ്പിനെ തേടിയെത്തിയത്​. കുയിലിമല എ.ആർ ക്യാമ്പ് കെട്ടിടത്തിന്​ പിന്നിൽ കാടുകയറിയ അരയേക്കർ സ്ഥലം ഇപ്പോൾ പച്ചക്കറികളാൽ സമൃദ്ധമാണ്. കോവിഡ് കാലം സമ്മാനിച്ച കഠിനമായ ജോലിത്തിരക്കിനിടയിലും സമയം കണ്ടെത്തിയപ്പോൾ പടവലം, ചീര, പയർ, വെണ്ട, വഴുതന, പച്ചമുളക്, കോളിഫ്ലവർ തുടങ്ങിയ പച്ചക്കറികൾ തഴച്ചുവളർന്നു. കൃഷിയിൽ സ്വയംപര്യാപ്തത കൈവരിക്കണമെന്ന സർക്കാർ ആഹ്വാനം അക്ഷരംപ്രതി അനുസരിച്ചിരിക്കുകയാണ് കാക്കിക്കുള്ളിലെ കർഷകർ. സർക്കാന്‍റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി 2020 സെപ്റ്റംബറിൽ കൃഷിവകുപ്പ്​ അനുവദിച്ച 60,000 രൂപയിലായിരുന്നു തുടക്കം. കൈകളിൽ ലാത്തി മാത്രമല്ല തൂമ്പയും വഴങ്ങുമെന്ന് കുറഞ്ഞ നാളിൽ പൊലീസുകാർ തെളിയിച്ചു. എസ്.ഐമാരായ കെ.കെ. സുധാകരനും പി.എച്ച് ജമാലും കൃഷിക്ക് മേൽനോട്ടം വഹിച്ചപ്പോൾ ക്യാമ്പിലെ അറുനൂറോളം പൊലീസുകാർ ഊഴമിട്ട്​ മണ്ണിലിറങ്ങി. പൊലീസ്​ ക്യാമ്പിലെ അടുക്കളയിലേക്ക് മാത്രമല്ല പൊലീസുകാരുടെ വീടുകളിലെ തീൻമേശയിലും ക്യാമ്പിലെ പച്ചക്കറികൾ ഇടംപിടിച്ചു. പുറത്തു നിന്നുള്ളവരും പച്ചക്കറി ആവശ്യപ്പെട്ടു വരുന്നുണ്ടെങ്കിലും പൊലീസുകാർക്കുതന്നെ ആവശ്യത്തിന്​ പച്ചക്കറി കിട്ടുന്നില്ല​. --- ചിത്രം: TDL Sayudha camp കുയിലിമല സായുധ ക്യാമ്പിനു പുറകിലെ പച്ചക്കറിത്തോട്ടം ---------- ഷോൾഡർ മണ്ണിൽ പൊന്ന് വിളയിച്ചവർക്ക് അഭിനന്ദനങ്ങൾ കോമൺ ഹെഡിംഗ് ഇവർ നമ്മെ ഊട്ടുന്നു ------------------- attn : kochi എബി ജോണിന് ന്യൂമാൻ എലക്സൻസ്​ പുരസ്​കാരം തൊടുപുഴ: 2022ലെ ന്യൂമാൻ യൂത്ത് എക്സലൻസ്​ പുരസ്​കാരം തേവര സേക്രഡ് ഹാർട്ട് കോളജിലെ രണ്ടാംവർഷ ഭൗതിക ശാസ്​ത്ര ബിരുദ വിദ്യാർഥി എബി ജോണിന്​. 10,001 രൂപയും പ്രശംസിപത്രവും അടങ്ങുന്നതാണ്​ പുരസ്കാരം. ന്യൂമാൻ കോളജ് ഏർപ്പെടുത്തിയതാണ് അവാർഡ്. പിറവം എം.കെ.എം ഹയർ സെക്കൻഡറി സ്​കൂൾ പ്രിൻസിപ്പൽ എം.എ. ഓനാൻ കുഞ്ഞിന്‍റെയും ഫോർട്ട് കൊച്ചി ഇ.എം.ജി ഹയർ സെക്കൻഡറി സ്​കൂൾ അധ്യാപിക പി.എം. എലിസബത്തിന്‍റെയും മകനാണ്​ എബി. കേരളത്തിലെ വിവിധ കലാലയങ്ങളിൽനിന്നുള്ള 25ഓളം മത്സരാർഥികളോട്​ ഏറ്റുമുട്ടിയ എബി ഇംഗ്ലീഷ്, മലയാളം പ്രസംഗങ്ങളിലും മറ്റും മുന്നിട്ടുനിന്നു. ചിത്രം TDL Abey എബി ജോൺ -------------------- സ്ത്രീശാക്തീകരണ സെമിനാർ തൊടുപുഴ: വൈദ്യരത്നം ഔഷധശാലയുടെ 'അംഗന' പദ്ധതി ഭാഗമായി മുതലക്കോടം സേക്രട്ട് ഹാർട്ട് ഗേൾസ് ഹൈസ്കൂളിൽ സ്ത്രീശാക്തീകരണവുമായി ബന്ധപ്പെട്ട്​ ആരോഗ്യ ബോധവത്​കരണ സെമിനാർ സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്​മാസ്റ്റർ വിൻസി ജോസഫ് ഉദ്ഘാടനം ചെയ്തു. സിസ്റ്റർ ഷാന്‍റി വർഗീസ് അധ്യക്ഷതവഹിച്ചു. വൈദ്യരത്‌നം സീനിയർ ഫിസിഷ്യൻ ഡോ. ജി. വിഷ്ണു ക്ലാസെടുത്തു. കെ.എ. ജാൻസി, വൈദ്യരത്‌നം ഏരിയ മാനേജർ ജോജി തോമസ്, എം.എം. ഷമീർ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.