ടൗ​ണി​ല്‍ എ​ത്തി​യ കാ​ട്ടാ​ന​യെ പ​ട​ക്കം​പൊ​ട്ടി​ച്ച് ഓ​ടി​ക്കു​ന്നു

അഞ്ചാംതവണയും പാപ്പുകുഞ്ഞി‍​െൻറ കട തകർത്ത് കാട്ടാന

മൂന്നാര്‍: ടൗണി‍​െൻറ പ്രധാന ഭാഗത്തുള്ള പാപ്പുകുഞ്ഞി‍െൻറ പച്ചക്കറി കട കാട്ടാനകള്‍ നശിപ്പിക്കുന്നത് പതിവാകുന്നു. അഞ്ചാംതവണയാണ് കട കാട്ടാനകള്‍ തകര്‍ക്കുന്നത്. കഴിഞ്ഞദിവസം പുലര്‍ച്ച രണ്ടുമണിയോടെ എത്തിയ കാട്ടാന കടതകർത്ത് വിൽപനക്ക് സൂക്ഷിച്ചിരുന്ന പഴങ്ങളും പച്ചക്കറികളും അകത്താക്കി. ടൗണിലുണ്ടായിരുന്നവര്‍ സ്ഥലത്തെത്തിയെങ്കിലും ഏറെനേരം അവിടെ തന്നെ തുടര്‍ന്ന കാട്ടാന, കൂടുതല്‍ പേര്‍ എത്തി പടക്കം പൊട്ടിച്ചതോടെയാണ് പിന്മാറിയത്.

ലോക്ഡൗൺ കാലത്ത് രാത്രി മൂന്നാര്‍ ടൗണിലെത്തി കാട്ടാന കടകള്‍ ആക്രമിക്കുന്നത് പതിവായിരുന്നു. ടൗണിനോടുചേര്‍ന്നുള്ള പച്ചക്കറി മാര്‍ക്കറ്റില്‍ എത്തി രണ്ടുതവണ കടകള്‍ തകര്‍ത്ത കാട്ടാനകള്‍ പോസ്റ്റ് ഓഫിസ് ജങ്ഷനിലെ കട നാലുതവണയാണ് തകര്‍ത്തത്. ക്യാരറ്റും പഴങ്ങളുമെല്ലാം ഉള്ള കടകളാണ് കാട്ടാനകളുടെ ഉന്നം. കൃത്യമായ ഇടവേളകളില്‍ എത്തുന്ന കാട്ടാനകളുടെ ആക്രമണത്തില്‍ കച്ചവടക്കാര്‍ക്ക് വലിയ നഷ്ടവും ഉണ്ടാകുന്നു. കാട്ടാനകളുടെ സാന്നിധ്യം മൂന്നാര്‍ ടൗണില്‍ പതിവായിട്ടും വനംവകുപ്പ് നടപടി എടുക്കാത്തത് വ്യാപാരികളുടെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. മൂന്നാര്‍ ടൗണിനുസമീപം മൂന്നാര്‍-ഉദുമൽപേട്ട അന്തര്‍സംസ്ഥാന പാതയില്‍ കെ.എസ്.ആര്‍.ടി.സി ബസി‍െൻറ ചില്ലുതകര്‍ത്ത് മണിക്കൂറുകള്‍ പിന്നിടും മുമ്പേയാണ് കടക്കുനേരെയുള്ള ആനയുടെ പരാക്രമം.

Tags:    
News Summary - Shop was destroyed in the Katana attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.