എം.വി. ഗോവിന്ദന്‍റെ പ്രസ്താവന കള്ളവോട്ടിന് വേണ്ടി - ചെന്നിത്തല

മൂന്നാർ: വോട്ടർ പട്ടികയിൽ പേരുള്ളവരെല്ലാം വോട്ട് ചെയ്യുമെന്ന സി.പി.എം നേതാവ് എം.വി.ഗോവിന്ദൻ്റെ പ്രസ്താവന കള്ളവോട്ടിന് വേണ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വോട്ടർ പട്ടികയിൽ പേരുള്ള വ്യാജന്മാരെ വോട്ട് ചെയ്യിക്കുമെന്നാണ് ഇതിനർത്ഥം. യു.ഡി.എഫ് സ്ഥാനാർഥി ഡി. കുമാറിൻ്റെ തെരഞ്ഞെടുപ്പ് യോഗം മൂന്നാർ ടൗണിൽ ഉദ്ഘാ​ടനം ചെയ്യുകയായിരുന്നു അദേഹം.

ജനവിധി അട്ടിമറിക്കാനുള്ള ബോധപൂർവമായ നീക്കമാണ്. വ്യാജ വോട്ടർമാരെ സംബന്ധിച്ച ഹൈകോടതി വിധി വോട്ട് ചെയ്യാൻ വരുന്നവർക്ക് ഓർമ്മയുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൻ്റെ രാഷ്ട്രീയ ചിത്രം മാറികൊണ്ടിരിക്കുന്നു. ഭരണ മാറ്റത്തിൻ്റെ അന്തരീക്ഷമാണ് എങ്ങും. അഞ്ച് വർഷം നാട് ഭരിച്ച് മുടിച്ച ഇടത് സർക്കാരിൽ നിന്നും നാടിനെ മോചിപ്പിക്കണം. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ 100 ദിവസത്തിനകം ശബരിമലക്കായി പ്രത്യേക നിയമ നിർമ്മാണം നടത്തും. തോട്ടം തൊഴിലാളികളുടെ ഇടുങ്ങിയ ലായങ്ങൾക്ക് പകരം പ്രത്യേക ഭവന പദ്ധതി നടപ്പാക്കും. ഭൂമി നൽകുമെന്നും മൂന്നാറിലെ കടകൾക്ക് പട്ടയം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

1964ലെയും 1993ലെയും ഭൂമി പതിവ് ചട്ടങ്ങളിൽ മാറ്റം വരുത്തും. ഡീൻ കുര്യാക്കോസ് എം.പി, ഡി.സി.സി പ്രസിഡൻ്റ് ഇബ്രാഹിം കുട്ടി കല്ലാർ, മുൻ എം.എൽ.എ എ.കെ. മണി, കെ.പി.സി.സി ജനറൽ സെക്രട്ടറി റോയ് കെ പൗലോസ്, സ്ഥാനാർഥി ഡി. കുമാർ എന്നിവർ സംസാരിച്ചു.

Tags:    
News Summary - Ramesh chennithala against MV Govindan's statement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.