പെട്ടിമുടി ദുരന്തം: നൊമ്പരപ്പെടുത്തുന്ന ഓർമയിൽ മോണിക്ക

മൂന്നാര്‍: ദുരന്തം കവര്‍ന്ന പെട്ടിമുടിയില്‍ നഷ്​ടപ്പെട്ട സ്വപ്നങ്ങളുടെ നൊമ്പരപ്പെടുത്തുന്ന ഓർമകളാണ്​ തലനാരിഴക്ക്​ രക്ഷപ്പെട്ട അയൽവീട്ടുകാർക്ക്​. ആര്‍ത്തലച്ചെത്തിയ വെള്ളപ്പാച്ചിലില്‍നിന്ന് കഷ്​ടിച്ച് ജീവന്‍ തിരിച്ചുകിട്ടിയ മല്ലികക്കും മകള്‍ മോണിക്കക്കും പറയാനുള്ളതും അതുതന്നെ. കലിതുള്ളി പെയ്ത മഴയില്‍ പതിയെ മയങ്ങിതതുടങ്ങിയ സമയത്താണ് ഭൂമികുലുക്കത്തിന് സമാനമായ രീതിയില്‍ വലിയ ശബ്​ദത്തോടെ പെട്ടിമുടിയുടെ മുകള്‍ഭാഗത്ത് ഉരുള്‍പൊട്ടലുണ്ടാകുന്നത്.

ശബ്​ദംകേണ്ട് മല്ലിക മകളെ വിളിച്ചുണര്‍ത്തി പുറത്തേക്കിറങ്ങുന്നതിന് മുമ്പ് വെള്ളവും ചളിയും വീടിനുള്ളില്‍ കയറി ഉറക്കെ നിലവിളിച്ച് വാതില്‍ തുറക്കാന്‍ നോക്കിയെങ്കിലും കഴിഞ്ഞില്ല. ഇരുവരും ചേര്‍ന്ന് വാതില്‍ തള്ളി തുറന്ന് പുറത്തിറങ്ങും മുമ്പും ഇവര്‍ താമസിച്ചിരുന്നതിന് താഴ്വശത്തുള്ള മുഴുവന്‍ ലയങ്ങളും മണ്ണിനടിയിലായിരുന്നു. ഇവരടക്കം രണ്ട് കുടുംബങ്ങള്‍ മാത്രമാണ് രക്ഷപ്പെട്ടത്.

ജീവന്‍ തിരിച്ചുകിട്ടിയെങ്കിലും ഇതുവരെ ഉണ്ടായിരുന്നതെല്ലാം നഷ്​ടപ്പെട്ടു. ഒപ്പം ചെറുപ്പം മുതല്‍ ഒപ്പമുണ്ടായിരുന്ന കൂടപ്പിറപ്പിനെക്കാള്‍ സ്നേഹമുണ്ടായിരുന്ന മോണിക്കയുടെ കൂട്ടുകാരും. മോണിക്കയുടെ വിവാഹത്തിനായി കരുതി​െവച്ചതും ഇതുവരെയുണ്ടായിരുന്ന സമ്പാദ്യവും എല്ലാം മണ്ണിനടിയിലായി. ഉടുത്തിരുന്ന വസ്ത്രങ്ങളല്ലാതെ ഇവര്‍ക്ക് ഇനി ബാക്കിയൊന്നുമില്ല. കന്നിമലയിലെ ബന്ധുവീട്ടില്‍ ജീവന്‍ തിരിച്ചുകിട്ടിയ ആശ്വാസത്തിലും വിട്ടുപോയവരുടെ ഓർമകളുമായി ഇവര്‍ കഴിയുന്നു.

Tags:    
News Summary - Pettimudi tragedy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.