കുണ്ടള ജലാശയത്തിന് സമീപം പൂത്തുനില്‍ക്കുന്ന ചെറി ബ്ലോസം

ഓണത്തെ വരവേറ്റ്​ മൂന്നാറിലെ ചെറി ബ്ലോസം

മൂന്നാര്‍: കോവിഡി​െൻറ പശ്ചാത്തലത്തില്‍ പൂവും പൂക്കളുവുമൊക്കെ പേരിലൊതുങ്ങിയപ്പോൾ പതിവ്​ തെറ്റിച്ച്​ പൂത്തുലഞ്ഞുനില്‍ക്കുന്ന ചെറി ബ്ലോസം മരങ്ങള്‍ മൂന്നാറില്‍ നിറക്കാഴ്ചയൊരുക്കുന്നു. ചോലവനങ്ങളിലും വഴിയോരങ്ങളിലും ഇളം റോസ് നിറത്തില്‍ പൂവിട്ടുനില്‍ക്കുന്ന ചെറി ബ്ലോസം മരങ്ങള്‍ ഇത്തവണ നേരത്തേ പൂത്തു.

സാധാരണഗതിയില്‍ നവംബറിണ് ഈ മരങ്ങള്‍ വ്യാപകമായി പൂക്കുന്നത്​. ഇത്തവണ ജൂലൈയില്‍ പുഷ്പിച്ച്​ തുടങ്ങിയിരുന്നു. മാട്ടുപ്പെട്ടി, കുണ്ടള എന്നീ ഡാമുകളുടെ പരിസരപ്രദേശങ്ങളിലാണ്​ ധാരാളമായി ഇവ പൂത്തുനിൽക്കുന്നത്​. ചെണ്ടുവര, എല്ലപ്പെട്ടി, പുതുക്കടി തുടങ്ങിയ സ്ഥലങ്ങളിലുമുണ്ട്​. പള്ളിവാസലില്‍നിന്ന്​ മൂന്നാറിലേക്കുള്ള പാതയിലും ഈ മരങ്ങള്‍ കാണാം.

തേയിലക്കാടുകളോട്​ ചേര്‍ന്ന്​ നില്‍ക്കുന്ന ചോലവനങ്ങളിലും ധാരാളമായി കാണപ്പെടുന്നുണ്ട്. ശൈത്യകാലമായ ഡിസംബറില്‍ മൂന്നാറിലെത്തുന്ന സഞ്ചാരികളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്ന മരങ്ങളാണ്​.പൂക്കളം ഒരുക്കാന്‍ തടസ്സങ്ങളേറെയുണ്ടെങ്കിലും പ്രകൃതി പതിവുതെറ്റിച്ച് ചെറി ബ്ലോസം മരങ്ങളെ നിറമണിയിച്ചതോടെ നിറങ്ങളുമായി മൂന്നാറും ഓണത്തെ വരവേല്‍ക്കുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.