മൂന്നാറിലെ ബൊട്ടാണിക്കൽ ഗാർഡൻ
റവന്യൂ പുറമ്പോക്ക് ഭൂമി പാട്ടത്തിനെടുത്താണ് രണ്ടുവർഷം മുമ്പ് പദ്ധതി തുടങ്ങിയത്. പ്രാരംഭപ്രവർത്തനങ്ങൾക്കായി അഞ്ചു കോടിയിലധികം ചെലവഴിച്ചു.
അഞ്ചുകോടി കൂടി മുടക്കി വിപുലീകരിക്കാൻ പദ്ധതി തയാറാക്കി കഴിഞ്ഞു. അഞ്ചേക്കർ സ്ഥലത്ത് വിവിധ സൗകര്യത്തോടെ വിദേശീയരടക്കമുള്ളവർക്ക് പ്രയോജനം ചെയ്യുന്ന വിജ്ഞാന കേന്ദ്രമാണ് വിഭാവനം ചെയ്തത്. ഇതിനു വലിയ പ്രചാരണം നൽകുകയും ചെയ്തു.എന്നാൽ, മുടക്കിയ അഞ്ചുകോടിയുടെ ഫലം ഉണ്ടായില്ലെന്നാണ് വിമർശനം. ഇത്രയും വലിയ തുക മുടക്കിയിട്ടും സന്ദർശകരാരും വരാത്തതും എതിർപ്പിന് കാരണമാകുന്നു.
ഏതുസമയവും പുഴയിലെ വെള്ളം കയറാവുന്ന സ്ഥലത്താണ് ഗാർഡൻ. മാത്രമല്ല ഇതിെൻറ മുകളിലാണ് മണ്ണിടിച്ചിൽ പതിവായ ഗവൺമെൻറ് കോളജ് ഭൂമി. അവിടെ നിന്ന് ഇടിഞ്ഞുവരുന്ന മണ്ണും കല്ലും എത്തുന്നത് ഗാർഡനിലേക്കാണ്. ഏതുനിമിഷവും അപകടമുണ്ടാകാവുന്ന പ്രദേശത്ത് 10 കോടിയോളം മുടക്കി വലിയ പദ്ധതികൾ ആരംഭിക്കുന്നത് കരാറുകാർക്ക് മാത്രമേ പ്രയോജനം ചെയ്യൂവെന്നും ചൂണ്ടിക്കാട്ടുന്നു. വൻതുക മുടക്കി ഇവിടെ ആരംഭിച്ച റോസ് ഗാർഡൻ, പഴം പച്ചക്കറി തോട്ടങ്ങൾ തുടങ്ങിയവ കാണാൻ ഇതുവരെ നാമമാത്രമായ ആളുകളാണ് എത്തിയത്. സഞ്ചാരികൾക്ക് പ്രയോജനം ചെയ്യാത്ത പദ്ധതിയായി ബൊട്ടാണിക്കൽ ഗാർഡൻ മാറുന്നതിനാൽ കൂടുതൽ പണം പാഴാക്കരുതെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.