മൂന്നാറി​െൻറ ചരിത്രം കവർന്നെടുത്ത്​ പ്രകൃതിദുരന്തം ആവർത്തിക്കുന്നു

മൂന്നാര്‍: ഓരോ പ്രളയവും പ്രകൃതിദുരന്തങ്ങളും ഇല്ലാതാക്കുന്നത് മൂന്നാറി​െൻറ നിരവധി ചരിത്രങ്ങളാണ്. 2018ലെ മഹാപ്രളയത്തില്‍ തൂക്കുപാലങ്ങള്‍ ഓര്‍മയായെങ്കില്‍ ഇത്തവണ ഇല്ലാതായത് പെട്ടിമുടിയെന്ന പ്രകൃതിയുടെ മനോഹര ദൃശ്യമാണ്. ബ്രിട്ടീഷ് കാലഘട്ടം മുതല്‍ മൂന്നാറിനുമാത്രം അവകാശപ്പെടാവുന്ന രണ്ട് പാലങ്ങള്‍ രണ്ടുവര്‍ഷം പിന്നിടുമ്പോഴും പുനര്‍നിര്‍മിക്കാന്‍ കഴിഞ്ഞിട്ടില്ല.

ദുരന്തം പെയ്തിറങ്ങുന്ന ആഗസ്​റ്റ്​ മാസം ഓര്‍ക്കുമ്പോള്‍ എല്ലാവരുടെയും മനസ്സില്‍ തീയാണ്. 2018, 2019 വർഷങ്ങളിലെ ആഗസ്​റ്റിലെ കെടുതികള്‍ മൂന്നാറി​െൻറ ഹൃദയത്തിലേല്‍പിച്ചത്​ വലിയ മുറിവാണ്​. തുടര്‍ച്ചയായ രണ്ടുവര്‍ഷവും ആഗസ്​റ്റിലെ പ്രളയങ്ങള്‍ ചരിത്രം മറക്കാനാവില്ല. അതി​െൻറ ആവര്‍ത്തനമാണ്​ കഴിഞ്ഞയാഴ്ച പെട്ടിമുടിയിലെ ദുരന്തം. 2018 ആഗസ്​റ്റ്​ 14ന്​ തുടങ്ങിയ പേമാരിയായിരുന്നു മൂന്നാറിലെ വെള്ളത്തില്‍ മുക്കിയത്. നല്ലതണ്ണിയിലും ദേവികുളത്തും നിരവധി ജീവനുകള്‍ പൊലിഞ്ഞു. നിറഞ്ഞുകവിഞ്ഞ മാട്ടുപ്പെട്ടി ഡാം തുറന്നതോടെ പഴയമൂന്നാര്‍ വെള്ളത്തിലായി. മുതരിപ്പുഴയാര്‍ കരകവിഞ്ഞതോടെ മൂന്നാര്‍ ടൗണിലടക്കമുള്ള നിരവധി കടകളില്‍ വെള്ളംകയറി ഏറെ നാശനഷ്​ടം സംഭവിച്ചു. റോഡുകളും പാലങ്ങളും തകര്‍ന്നടിഞ്ഞു.

മൂന്നാര്‍-ഉദുമല്‍പ്പേട്ട അന്തര്‍സംസ്ഥാന പാതയുടെ ഗതാഗതത്തിന് മുഖ്യ പങ്കുവഹിക്കുന്ന പെരിയവരെ പാലവും തകർന്നു. ചരിത്രപ്രസിദ്ധവും കാലത്തിന് കൗതുകം സൃഷ്​ടിച്ച് നിലകൊണ്ടിരുന്ന വര്‍ക്​ഷോപ് ക്ലബിനു സമീപത്തെ തൂക്കുപാലവും ഹൈറേഞ്ച്​ ക്ലബിനു സമീപമുള്ള പാലവുമെല്ലാം ഓര്‍മയായി. ഇന്നും ഈ പാലങ്ങള്‍ ചരിത്രത്തി​െൻറ അവശേഷിപ്പെന്നോണം തുരുമ്പെടുത്ത് നിലകൊള്ളുന്നു. അതിശക്തമായി മഴ പെയ്തില്ലെങ്കില്‍ കൂടി കരകവിയുന്ന മുതിരപ്പുഴയും ആശങ്കയുണര്‍ത്തുന്നു. വീണ്ടും ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ മലയോര മേഖലയും ഹൈറേഞ്ചും ആശങ്കയിലാണ്​. 

Tags:    
News Summary - Natural disaster in Munnar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.