Posted On
date_range Updated On
date_range മുഴുവൻ കുടുംബങ്ങളെയും പുനരധിവസിപ്പിക്കണം –പി.ജെ. ജോസഫ് എം.എൽ.എ
മൂന്നാർ: പെട്ടിമുടിയിൽ മണ്ണിടിച്ചിൽ മൂലം വീടുകൾ തകർന്ന മുഴുവൻ കുടുംബങ്ങളെയും പുനരധിവസിപ്പിക്കാൻ സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് എം വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് സംസ്ഥാന സർക്കാർ 10 ലക്ഷം രൂപയെങ്കിലും ധനസഹായം അനുവദിക്കണം.
മണ്ണിടിച്ചിലിലൂടെ ദുരന്തങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ സർക്കാർ കണ്ണുതുറക്കണം. റീ ബിൽഡ് കേരളയിൽ പുനരധിവാസ പദ്ധതിയും ഉൾപ്പെടുത്തണം. വാട്ടർഷെഡ് മാനേജ്മെൻറ് ഫലപ്രദമായി നടപ്പാക്കണം. മൂന്നാറിൽ സ്ഥിതിഗതികൾ വിലയിരുത്തിയശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മോൻസ് ജോസഫ് എം.എൽ.എ, കെ. ഫ്രാൻസിസ് ജോർജ്, മാത്യു സ്റ്റീഫൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.