representative image
മൂന്നാർ: ദേവികുളം മണ്ഡലത്തിലെ കൈക്കുഞ്ഞുങ്ങൾ മുതല്‍ അഞ്ചു വയസ്സുവരെയുള്ള കുട്ടികളിലെ രോഗങ്ങള്‍ കണ്ടെത്തി ചികിത്സിക്കുന്ന പദ്ധതിക്ക് തുടക്കമാകുന്നു. രോഗത്തിെൻറ ആദ്യഘട്ടത്തില്‍തന്നെ മികച്ച ചികിത്സ ഒരുക്കുന്ന 'സ്മൈലിങ് ബേബി' പദ്ധതിയുടെ ഭാഗമായ സൗജന്യ മെഡിക്കല്‍ ക്യാമ്പ് മേയ് 12ന് ആരംഭിക്കും. സര്‍ക്കാര്‍ സംവിധാനങ്ങളും മൂന്നാര്‍ ഹൈറേഞ്ച് ആശുപത്രിയും സംയുക്തമായാണ് ഒരുമാസത്തെ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ദേവികുളം താലൂക്ക് കേന്ദ്രീകരിച്ചുള്ള തോട്ടം തൊഴിലാളികള്‍, സാധാരണക്കാര്‍, ആദിവാസികള്‍ എന്നിവരുടെ കുട്ടികളിലെ രോഗങ്ങള്‍ കണ്ടെത്തുകയും മികച്ച ചികിത്സ ഉറപ്പാക്കുകയുമാണ് ലക്ഷ്യം.
പഞ്ചായത്ത് സഹകരണത്തോടെ ക്യാമ്പിൽ മുഴുവന്‍ കുട്ടികളെയും പങ്കെടുപ്പിക്കുമെന്ന് എ. രാജ എം.എൽ.എ പറഞ്ഞു. ആവശ്യമായ കുട്ടികള്‍ക്ക് വിദഗ്ധ ചികിത്സക്ക് സൗകര്യം ഒരുക്കുമെന്ന് മൂന്നാര്‍ ഹൈറേഞ്ച് ആശുപത്രി ഡയറക്ടര്‍ ഡോ. ഡേവിഡ് ജെ. ചെല്ലി അറിയിച്ചു. ക്യാമ്പിനായി രണ്ട് മെഡിക്കല്‍ സംഘത്തെ നിയോഗിക്കും. ഓരോ പഞ്ചായത്തിലും എത്ര ദിവസം ക്യാമ്പ് നടത്തണമെന്ന് പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ യോഗം ചേർന്ന് തീരുമാനിക്കും.
ഇടമലക്കുടിക്ക് മാത്രമായി ഒരുദിവസം ക്യാമ്പ് നടത്തും. പദ്ധതി സംബന്ധിച്ച് ചേർന്ന യോഗത്തിൽ ചിത്തിരപുരം സി.എച്ച്.സി മെഡിക്കല്‍ ഓഫിസര്‍ ഡോ. ഷാരോണ്‍, പഞ്ചായത്ത് പ്രതിനിധികളായ പ്രവീണ രവികുമാര്‍, കവിത കുമാര്‍, വിജി പ്രദീഷ് കുമാര്‍, രാജേന്ദ്രന്, അഖില, മിനി ലാലു തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.