മൂന്നാർ മേഖലയിലെ കെട്ടിട നിർമാണം: വില്ലേജ് ഓഫിസർമാർ നൽകിയ എൻ.ഒ.സികൾ കലക്ടർ റദ്ദാക്കി

മൂന്നാർ: മൂന്നാർ മേഖലയിലെ ആറ് വില്ലേജിൽ കെട്ടിട നിർമാണത്തിന് വില്ലേജ് ഓഫിസർമാർ നൽകിയ മുഴുവൻ എൻ.ഒ.സികളും ജില്ല കലക്ടർ റദ്ദ്​ ചെയ്​തു. ദേവികുളം സബ് കലക്ടർ പ്രേംകൃഷ്​ണ‍െൻറ ശിപാർശയുടെ അടിസ്ഥാനത്തിൽ​ കലക്​ടർ എച്ച്​. ദിനേശ​​​േൻറതാണ് നടപടി​. വാണിജ്യ ആവശ്യത്തിന്​ കെട്ടിടം നിർമിക്കാൻ ജില്ല കലക്ടറുടെ അനുമതിയും കർശനമാക്കി. ഇനി വീട് നിർമിക്കാൻ തഹസിൽദാറുടെ അനുമതിയും വേണം.

ഇടക്കാലത്ത് വില്ലേജ് ഓഫിസർമാർ നൽകിയ എൻ.ഒ.സിയുടെ മറവിൽ അനധികൃത നിർമാണം വ്യാപകമായിരുന്നു. ഈ സാഹചര്യത്തിലാണ്​ നടപടികളുമായി ജില്ല ഭരണകൂടം രംഗത്തുവന്നത്​. കെ.ഡി.എച്ച്, പള്ളിവാസൽ, ആനവിരട്ടി, വെള്ളത്തൂവൽ, ചിന്നക്കനാൽ, ബൈസൻവാലി വില്ലേജുകളിലാണ് പുതിയ ഉത്തരവ് പ്രാബല്യത്തിൽ വരുന്നത്. മൂന്നാർ മേഖലയിൽ സർക്കാർ ഭൂമി കൈയേറി കെട്ടിടം നിർമിക്കുന്നത് വർധിച്ചതോടെയാണ് റവന്യൂ വകുപ്പി‍െൻറ എൻ.ഒ.സി ഹാജരാക്കണമെന്ന വ്യവസ്ഥ നടപ്പാക്കിയത്. അതോടെ കൈയേറ്റം കുറഞ്ഞിരുന്നു.

എന്നാൽ, 2018ൽ അഞ്ചുമാസത്തേക്ക് ഈ അനുമതി നൽകാൻ വില്ലേജ് ഓഫിസർമാരെ ചുമതലപ്പെടുത്തി. ഇക്കാലയളവിൽ കൈവശപ്പെടുത്തിയ അനുമതികൾ ഉപയോഗിച്ച് കെട്ടിടനിർമാണം വ്യാപകമായതോടെയാണ് സബ് കലക്ടർ ഇവ റദ്ദാക്കണമെന്ന് കലക്ടർക്ക്​ റിപ്പോർട്ട് നൽകിയത്.

10 വർഷം മുമ്പ് വാങ്ങിയ എൻ.ഒ.സി ഉപയോഗിച്ച് ഇപ്പോഴും കെട്ടിടങ്ങൾ നിർമിക്കുന്നത് പ്രത്യേക അന്വേഷണസംഘം നേരത്തേ കണ്ടെത്തിയിരുന്നു. ഇനിമുതൽ റവന്യൂ വകുപ്പി​െൻറ അനുമതിപത്രത്തിന് കാലാവധി നിശ്ചയിക്കണമെന്നും ശിപാർശയിൽ ചൂണ്ടിക്കാണിച്ചിരുന്നു.

Tags:    
News Summary - Construction of building in Munnar area: Collector cancels NOCs issued by village officers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.