മൂന്നാറിൽ ഗതാഗത പരിഷ്‌കാരം പൊലീസ് അട്ടിമറിച്ചെന്ന്​ സി.​​െഎ.ടി.യു

മൂന്നാര്‍: ഗതാഗത പരിഷ്‌കാര നിർദേശം പൊലീസ് അട്ടിമറിച്ചെന്ന് ആരോപണവുമായി സി.ഐ.ടി.യു ഡ്രൈവേഴ്​സ്​ യൂനിയൻ രംഗത്ത്. പോസ്​റ്റ്​ ഓഫിസ് ജങ്​ഷന്‍, ചര്‍ച്ചില്‍പാലം എന്നിവിടങ്ങളില്‍നിന്നും ഒഴിപ്പിച്ച ഓട്ടോ, ജീപ്പ് വാഹനങ്ങള്‍ വീണ്ടും അതേസ്ഥാനത്ത് മടങ്ങിയെത്തി.

കോവിഡ്​ പശ്ചാത്തലത്തില്‍ ലോക്ഡൗൺ ആയതോടെ ടൗണിലെ തിരക്ക്​ നിയന്ത്രിക്കാനും ഗതാഗതക്കുരുക്കിന് കടിഞ്ഞാണിടാനും മൂന്നാര്‍ ചര്‍ച്ചില്‍ പാലത്തിന്​ സമീപത്തെ കോളനി ഓട്ടോസ്​റ്റാൻഡ്​, കോളനി റോഡിലെ മാട്ടുപ്പെട്ടി ജീപ്പ് സ്​റ്റാന്‍ഡ്, പോസ്​റ്റ്​ ഓഫിസ് ജങ്​ഷന്​ സമീപത്തെ ദേവികുളം, സൈലൻറ്​ വാലി, ഗൂഡാര്‍വിള, ഗ്രാംസ്ലാന്‍ഡ് ജീപ്പ്, ഓട്ടോ തുടങ്ങിയ സ്​റ്റാന്‍ഡുകളിലെ വാഹനങ്ങള്‍ തല്‍സ്ഥാനങ്ങളില്‍നിന്ന്​ ഒഴിപ്പിച്ചിരുന്നു.

ഒഴിപ്പിച്ച വാഹനങ്ങള്‍ മറ്റുസ്ഥലങ്ങളിലേക്ക് മാറ്റി പുനഃക്രമീകരിച്ചിരുന്നു. ഇതിനെതിരെ ഡ്രൈവർമാരുടെ നേതൃത്വത്തില്‍ പ്രതിഷേധമുയർത്തിയെങ്കിലും ദേവികുളം സബ് കലക്ടര്‍ പ്രേംകൃഷ്ണന്‍, മൂന്നാര്‍ ഡിവൈ.എസ്.പി എം. രമേഷ്‌കുമാര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആര്‍. അജിത്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ട്രാഫിക് പരിഷ്‌കാരം നടപ്പാക്കുകയായിരുന്നു.

എന്നാല്‍, ഈ പരിഷ്‌കാരം ട്രാഫിക് കമ്മിറ്റിയില്‍ ഉയര്‍ന്നുവന്ന തിരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ അല്ലെന്നും ചില ഉദ്യോഗസ്ഥരുടെ താൽപര്യപ്രകാരം സ്​റ്റാന്‍ഡ് ഒഴിപ്പിക്കുകയായിരുന്നുവെന്നും സി.ഐ.ടി.യു ആരോപിച്ചു.

പോസ്​റ്റ്​ ഓഫിസിലെ വാഹനങ്ങള്‍ ഒഴിപ്പിച്ചതോടെ മൂന്നാര്‍ ടൗണിലെ ബസ് സ്​റ്റാന്‍ഡ് പോസ്​റ്റ്​ ഓഫിസിലേക്ക് മാറ്റിയിരുന്നു. എന്നാല്‍, ഈ സ്​റ്റാന്‍ഡില്‍ ജീപ്പ്, ഓട്ടോ തുടങ്ങിയ വാഹനങ്ങള്‍ മടങ്ങിയെത്തിയതോടെ ബസുകള്‍ക്ക് നിര്‍ത്തിയിടാനുള്ള സൗകര്യം ഇല്ലാതായി.

Tags:    
News Summary - CITU on munnar traffic regulations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.