മൂന്നാർ: കാലവർഷം എത്ര കനത്താലും കുലുക്കമില്ലാത്ത അണക്കെട്ടാണ് ആനയിറങ്കൽ. ശക്തമായ മഴയിൽ ജില്ലയിലെ അണക്കെട്ടുകളെല്ലാം തുറന്നുവെക്കുമ്പോഴും ശാന്തമായിരിക്കുകയാണ് ആനയിറങ്കൽ അണക്കെട്ട്. ചിന്നക്കനാലിനു സമീപം പന്നിയാർ പുഴയിൽ നിർമിച്ചിരിക്കുന്ന അണക്കെട്ട് ഇതുവരെ തുറക്കേണ്ടി വന്നിട്ടില്ല.
ജില്ലയുടെ മറ്റ് ഭാഗങ്ങളിൽ മഴ ശക്തമാണെങ്കിലും ആനയിറങ്കൽ ഡാമിെൻറ വൃഷ്ടിപ്രദേശത്ത് മഴ കാര്യമായി പെയ്യാത്തതാണ് അണക്കെട്ട് നിറയാതിരിക്കാൻ കാരണം. ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന ജലാശയത്തിെൻറ വൃഷ്ടിപ്രദേശങ്ങളേറെയും തമിഴ്നാടിെൻറ അതിർത്തി പ്രദേശങ്ങളാണ്. അവിടെ മഴ ശക്തമായാലേ ഈ ജലാശയം നിറയൂ. മൂന്നാറിൽനിന്ന് 25 കിലോമീറ്റർ അകലെയുള്ള ഈ ഡാമിന് രണ്ട് ഷട്ടറും മൂന്ന് സ്പിൽവേയുമാണ് ഉള്ളത്. കേരളത്തിൽ കാലവർഷം കഴിയുമ്പോഴാണ് സാധാരണ ജലാശയം നിറയുന്നത്. 1207.40 മീറ്ററാണ് പരമാവധി സംഭരണശേഷി.
തുലാവർഷം കൂടി ശക്തമായാൽ പന്നിയാർ പുഴയിലേക്ക് വെള്ളം തുറന്നുവിടും.ചിന്നക്കനാലിലെത്തുന്ന സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ് ഈ ജലാശയം. ബോട്ടിങ് നടത്തി പ്രകൃതി സൗന്ദര്യവും ആസ്വദിച്ചാണ് സഞ്ചാരികൾ മടങ്ങുന്നത്. എന്തായാലും ഇത്തവണ ഭീതി പരത്താത്ത ഏക അണക്കെട്ടായി മാറുകയാണ് ആനയിറങ്കൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.