ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​ണ​ക്ക​ര​യി​ലെ മ​ത്സ്യ​വ്യാ​പാ​ര സ്‌​ഥാ​പ​ന​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

ലൈസൻസില്ലാത്ത ഭക്ഷണശാലകൾ അടച്ചുപൂട്ടാൻ തീരുമാനം: 32 കിലോ പഴകിയ മത്സ്യം പിടിച്ചു

മറയൂർ: മറയൂരിലെ ശുചിത്വവും ലൈസൻസുമില്ലാത്ത ഭക്ഷണശാലകൾ അടച്ചുപൂട്ടാൻ പഞ്ചായത്ത് തീരുമാനം. ഇതിന്‍റെ ഭാഗമായി അടുത്ത ബുധനാഴ്ച അദാലത് നടത്തും. തുടർന്ന് നോട്ടീസ് നൽകിയശേഷം ഭക്ഷണശാലകൾ പരിശോധിക്കും. ലൈസൻസ് എടുത്തിട്ടില്ലാത്ത കടകൾക്ക് ലൈസൻസ് എടുക്കാനുള്ള സംവിധാനമൊരുക്കും. കാസർകോട് ഹോട്ടലിൽനിന്ന് ഭക്ഷണംകഴിച്ച് യുവതി മരണപ്പെട്ട സംഭവത്തെതുടർന്ന് ലൈസൻസ് ഇല്ലാത്ത ഭക്ഷണശാലകളും ശുചിത്വമില്ലാത്ത ഭക്ഷണശാലകളും അടച്ചുപൂട്ടണമെന്ന് ഗവ. ഉത്തരവിറക്കിയിരുന്നു. ഇതിനെ തുടർന്നാണ് പഞ്ചായത്ത് തലത്തിൽ യോഗം ചേർന്നത്.

വിനോദസഞ്ചാരകേന്ദ്രം കൂടിയായ മറയൂർ മേഖലയിൽ ധാരാളം ഭക്ഷണശാലകൾ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, ഇതിൽ ലൈസൻസുള്ള ഭക്ഷണശാലകൾ ചുരുക്കമാണ്. മറയൂരിലെ ചെറുതും വലുതുമായ മുപ്പതോളം ഭക്ഷണശാലകൾ പരിശോധിച്ചതിൽ ഒരു ഹോട്ടലിന് മാത്രമാണ് എല്ലാ രേഖകളും കൃത്യമായുള്ളതെന്ന് മറയൂർ ജെ.എച്ച്.ഐ പറഞ്ഞു. മറയൂർ പഞ്ചായത്ത് പ്രസിഡന്‍റ് ഉഷ ഹെൻറി ജോസഫ്, പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ, വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ, റിസോർട്ട് അസോ. അംഗങ്ങൾ, ജെ.എച്ച്.ഐ എന്നിവർ പങ്കെടുത്തു.

ഭ​ക്ഷ​ണ​ശാ​ല​ക​ളി​ൽ പ​രി​ശോ​ധ​ന

തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോ​ട്ട​ലു​ക​ൾ, ബേ​ക്ക​റി​ക​ൾ, ഫാ​സ്റ്റ് ഫു​ഡ് വി​ൽ​പ​ന കേ​ന്ദ്ര​ങ്ങ​ൾ, കൂ​ൾ​ബാ​റു​ക​ൾ തു​ട​ങ്ങി ആ​ഹാ​രം പാ​കം​ചെ​യ്യു​ന്ന​തോ അ​ല്ലാ​ത്ത​തോ ആ​യ സ്ഥാ​പ​ന​ങ്ങ​ളി​ൽ ന​ഗ​ര​സ​ഭ ഹെ​ൽ​ത്ത് സ്​​ക്വാ​ഡ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു. പ​രി​ശോ​ധ​ന സ​മ​യ​ത്ത് ന​ഗ​ര​സ​ഭ ലൈ​സ​ൻ​സ്,​ ഹെ​ൽ​ത്ത് കാ​ർ​ഡ്, കു​ടി​വെ​ള്ളം പ​രി​ശോ​ധി​ച്ച സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ നി​ർ​ബ​ന്ധ​മാ​യും ഹാ​ജ​രാ​ക്ക​ണ​മെ​ന്നും പ​ഴ​കി​യ​തും മ​നു​ഷ്യോ​പ​യോ​ഗ​ത്തി​ന് പ​റ്റാ​ത്ത​തു​മാ​യ ഭ​ക്ഷ​ണ പ​ദാ​ർ​ഥ​ങ്ങ​ൾ വി​പ​ന​ക്കാ​യി സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​തും പ​രി​സ​ര​ശു​ചി​ത്വം പാ​ലി​ക്കാ​ത്ത​തു​മാ​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ അ​ട​ച്ചു​പൂ​ട്ടു​ന്ന​ത് ഉ​ൾ​പ്പെ​ടെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​താ​ണെ​ന്നും മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ് അ​റി​യി​ച്ചു.

32 കിലോ പഴകിയ മത്സ്യം പിടിച്ചു

ക​ട്ട​പ്പ​ന: ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​ണ​ക്ക​ര ടൗ​ണി​ലെ മ​ത്സ്യ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്ന്​ 32 കി​ലോ പ​ഴ​കി​യ മ​ത്സ്യം പി​ടി​ച്ചെ​ടു​ത്ത്​ ന​ശി​പ്പി​ച്ചു. 22 കി​ലോ പ​ച്ച മ​ത്സ്യ​വും പ​ത്ത് കി​ലോ​യോ​ളം ഉ​ണ​ക്ക​മ​ത്സ്യ​വും ആ​ണ് ര​ണ്ടു ക​ട​ക​ളി​ൽ നി​ന്നാ​യി പി​ടി​ച്ചെ​ടു​ത്ത​ത്. മീ​ൻ ക​ഴി​ച്ച​വ​രി​ൽ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ക​ണ്ട​തി​നെ തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ ഓ​ഫി​സ​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​യി​രു​ന്നു പ​രി​ശോ​ധ​ന. ച​ക്കു​പ​ള്ളം ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ശ​ര​ൺ ഗോ​പാ​ല​ൻ, ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ വി.​എ​ൽ. സി​ജി, അ​ഖി​ലാ ദാ​സ് എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Tags:    
News Summary - Unlicensed restaurants Decision to close

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.