മ​റ​യൂ​ർ-കാ​ന്ത​ല്ലൂ​ർ പാതയിൽ കോ​ള​നി ഭാ​ഗ​ത്ത് ത​ക​ർ​ന്ന റോ​ഡി​ലെ കു​ഴി​ക​ളി​ൽ വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്നു

മറയൂർ -കാന്തല്ലൂർ റോഡ് നിർമാണം വൈകുന്നു

മറയൂർ: വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ മറയൂർ -കാന്തല്ലൂർ റോഡ് നടപടികളായെങ്കിലും നിർമാണ പ്രവർത്തനം നടത്താനുള്ള ജോലികൾ വൈകുന്നു. മറയൂർ മുതൽ കാന്തല്ലൂർ വരെ അറ്റകുറ്റപ്പണി നടത്താൻ 78 ലക്ഷം രൂപയാണ് അനുവദിച്ചത്. കരാർ നൽകി മൂന്നുമാസം പിന്നിട്ടെങ്കിലും ഇതുവരെ നിർമാണം ആരംഭിച്ചില്ല.

രണ്ടുമാസം മുമ്പും കഴിഞ്ഞ ദിവസങ്ങളിലുമായി റോഡരികിൽ നിർമാണത്തിനുള്ള മെറ്റലുകൾ ഇറക്കി. എന്നാൽ, നിർമാണ ജോലികൾ തുടങ്ങിയിട്ടില്ല. വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ കോളനി ഭാഗത്ത് റോഡിൽ ഒരടിയോളം ആഴത്തിൽ വരെ കുഴികൾ രൂപപ്പെട്ടിരിക്കുന്നതിനാൽ യാത്രക്കാരുടെ നടുവൊടിയുന്ന സാഹചര്യമാണ്.

വിനോദസഞ്ചാരികളടക്കം ഈ റോഡിലൂടെ യാത്ര ചെയ്യാൻ മടിക്കുകയാണ്. മറയൂർ- കാന്തല്ലൂർ റോഡിൽ കോളനിഭാഗത്തും മറയൂർ ടൗണിൽനിന്നും മാശിവയൽ കോട്ടക്കുളം റോഡുമാണ് പൂർണമായും തകർന്നത്. മഴ മാറിയ സാഹചര്യത്തിൽ റോഡ് നിർമാണം അടിയന്തരമായി തുടങ്ങി ഗതാഗതയോഗ്യമാക്കി കൊടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

Tags:    
News Summary - Marayur-Kantallur road construction delayed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.