കത്തിക്കുത്തില്‍ പരിക്കേറ്റ മുത്തുസ്വാമിയെ മഞ്ചല്‍കെട്ടി ചുമന്ന് ചികിത്സക്കെത്തിക്കുന്നു
മറയൂര്‍: യുവാക്കള്‍ തമ്മില്‍ പണമിടപാടിനെ ചൊല്ലിയുള്ള തര്‍ക്കം സംഘട്ടനത്തില്‍ കലാശിച്ചു. കാന്തല്ലൂര്‍ നാക്ക്പെട്ടികുടി സ്വദേശി മുത്തുസ്വാമിക്ക് (48) കുത്തേറ്റു.
ഇതേ കുടിയിലെ ലവനാണ് (39) പരിക്കേൽപിച്ചത്. കുടിക്ക് സമീപമുള്ള കൃഷിടത്തിലെ കാവല്മാടത്തിലുണ്ടായിരുന്ന ലവെൻറ പക്കലെത്തി തനിക്ക് ലഭിക്കുവാനുള്ള 15000 രൂപ മുത്തുസ്വാമി ആവശ്യപ്പെട്ടപ്പോള്‍ വാക്കുതര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് കത്തിയെടുത്ത് കുത്തുകയായിരുന്നുവെന്ന് മുത്തുസ്വാമി പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ മുത്തുസ്വാമിയെ അയാൾ തന്നെയാണ് മൂന്ന് കി.മീറ്റര്‍ അകലെ കുളച്ചിവയല്‍ കുടിയിലുമെത്തിച്ചത്. എട്ടരയോടുകൂടി വിവരം അറിയിച്ചതിനെ തുടര്‍ന്ന് മറയൂര്‍ പൊലീസെത്തി.
പത്തോടുകൂടിയാണ് മറയൂര്‍ സി.എച്ച്.സിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയത്. ആന്തരിക അവയവങ്ങള്‍ക്കും സാരമായി പരിക്കേറ്റിട്ടുള്ളതിനാല്‍ വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പരിക്കേറ്റ യുവാവിനെ ചികിത്സക്കെത്തിച്ചത് മൂന്ന് കി.മീറ്റര്‍ മണ്ണ് പാതയിലൂടെ മഞ്ചല് കെട്ടിച്ചുമന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.