ap20

തോരാ മഴ; കുട്ടനാട്​ വെള്ളത്തിൽ കുട്ടനാട്: ചൊവ്വാഴ്ച്ച വൈകിട്ട് മുതൽ നിർത്താതെ പെയ്യുന്ന മഴയിൽ കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. കായലിലും ആറുകളിലും അരയടിയോളം വെള്ളമുയർന്നു. ജലനിരപ്പ് അരയടി ഉയർന്നെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തൽ. രണ്ട് ദിവസം കൂടി മഴ നിർത്താതെ പെയ്താൽ കിഴക്കൻ വെള്ളത്തി​ൻെറ വരവുണ്ടാകും. കൈനകരി, പുളിങ്കുന്ന്, കാവാലം ഭാഗങ്ങളിലെ വെള്ളക്കെട്ട് ജനജീവിതത്തെ ബാധിച്ചിട്ടുണ്ട്. ഉൾപ്രദേശങ്ങളിലെ ചെറുറോഡുകളിലും വെള്ളക്കെട്ടുണ്ട്. പല റോഡുകളിലും കാന ഇല്ലാത്തതും തടസ്സപ്പെട്ടതും തിരിച്ചടിയായി. മഴ രണ്ട് ദിവസം തുടർന്നാൽ എ.സി റോഡിലെ ചില ഭാഗങ്ങൾ വെള്ളക്കെട്ടിലാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.