227 പേർക്ക് കോവിഡ്; 116 രോഗമുക്തി

കൊച്ചി: ജില്ലയിൽ പുതുതായി 227 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 222 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 116 രോഗമുക്തി നേടി. ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2843 ആയി. കോവിഡ് സ്ഥിരീകരിച്ചവരിൽ 12 പേർ ആരോഗ്യപ്രവർത്തകരാണ്. 954 േപർ വീടുകളിലാണ് ചികിത്സയിൽ കഴിയുന്നത്. അങ്കമാലി തുറവൂർ(രണ്ട്), അയ്യമ്പുഴ (മൂന്ന്), ഇടപ്പള്ളി(അഞ്ച്), എടത്തല(ഒമ്പത്), എറണാകുളം(നാല്), എരൂർ(നാല്), ഐ.എൻ.എച്ച്.എസ് സഞ്ജീവനി(നാല്), ഒക്കൽ(രണ്ട്), കവളങ്ങാട്(രണ്ട്), കുന്നത്തുനാട് (രണ്ട്), കുമ്പളം (നാല്), കുമ്പളങ്ങി (മൂന്ന്), കോട്ടയം (രണ്ട്), കോതമംഗലം (10), ചെങ്ങമനാട് (നാല്), ചേരാനല്ലൂർ(ഒമ്പത്), തിരുവാങ്കുളം (നാല്), പുത്തൻകുരിശ് (രണ്ട്), തൃക്കാക്കര(ഒമ്പത്), നെല്ലിക്കുഴി (മൂന്ന്), നോർത്ത്പറവൂർ(രണ്ട്), പച്ചാളം(ഏഴ്), പനമ്പിള്ളി നഗർ(രണ്ട്), പറവൂർ(രണ്ട്), പള്ളിപ്പുറം(അഞ്ച്), പള്ളുരുത്തി(മൂന്ന്), പായിപ്ര(രണ്ട്), പുത്തൻവേലിക്കര(രണ്ട്), പോണേക്കര(അഞ്ച്), ഫോർട്ട്​കൊച്ചി(ആറ്), മഞ്ഞപ്ര(നാല്), മട്ടാഞ്ചേരി(മൂന്ന്), മരട്(മൂന്ന്), മഴുവന്നൂർ(രണ്ട്), മുടക്കുഴ(രണ്ട്), മൂക്കന്നൂർ(നാല്), മൂവാറ്റുപുഴ(രണ്ട്), രായമംഗലം(മൂന്ന്), വടക്കേക്കര(രണ്ട്), പുത്തൻകുരിശിൽ താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശികൾ(രണ്ട്), വടുതല(മൂന്ന്), വെങ്ങോല(രണ്ട്), ശ്രീമൂലനഗരം(രണ്ട്), പുത്തൻവേലിക്കര(രണ്ട്) എന്നിങ്ങനെ ആളുകൾക്ക് കോവിഡ് സ്ഥിരീകരിച്ചു. കലൂരിൽ താമസിക്കുന്ന ഇടുക്കി സ്വദേശി, പെരുമ്പാവൂരിൽ ജോലിചെയ്യുന്ന ഒഡിഷ സ്വദേശിനി എന്നിവരും രോഗബാധിതരിൽ ഉൾപ്പെടുന്നു. ആലങ്ങാട്, ആലുവ, എടവനക്കാട്, എളംകുളം, കടവൂർ, കടുങ്ങല്ലൂർ, കണ്ണൂർ, കളമശ്ശേരി, കുന്നുകര, കൊല്ലം, ചിറ്റാറ്റുകര, ചുള്ളിക്കൽ, ചേന്ദമംഗലം, ചോറ്റാനിക്കര, തൃശൂർ, തൊടുപുഴ, ത്രികാലത്തൂർ, പട്ടിമറ്റം, പല്ലാരിമംഗലം, പൂതൃക്ക, പെരുമ്പാവൂർ, പോത്താനിക്കാട്, ഫോർട്ട്കൊച്ചി വെളി, ബിഹാർ, തിരുവാണിയൂർ, പുത്തൻകുരിശ്, എരൂർ, കതൃക്കടവ്, നെടുമ്പാശ്ശേരി, എളമക്കര, മഴുവന്നൂർ, പൈങ്ങാട്ടൂർ, കാലടി, ചൂർണിക്കര, പള്ളുരുത്തി, വരാപ്പുഴ, പായിപ്ര, വെങ്ങോല, പുത്തൻവേലിക്കര, കോട്ടയം, നോർത്ത് പറവൂർ, വാരപ്പെട്ടി, മുടക്കുഴ, കൊല്ലം, ആമ്പല്ലൂർ എന്നിവിടങ്ങളിൽനിന്നുള്ള ഓരോരുത്തർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.