കോവിഡ്​ ഇന്നലെ 46 പേർക്ക്​ ​

സമ്പർക്കത്തിലൂടെ 30 പേർക്ക്​; 70 പേർ രോഗമുക്തി നേടി ആലപ്പുഴ: ജില്ലയിൽ ചൊവ്വാഴ്​ച 46 പേർക്ക് രോഗം സ്ഥിരീകരിച്ചു. 11 പേർ വിദേശത്തുനിന്നും രണ്ട് പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്നും എത്തിയവരാണ്. മൂന്നുപേർ നൂറനാട് ഐ.ടി.ബി.പി ക്യാമ്പിലെ ഉദ്യോഗസ്ഥരാണ്. 30 പേർക്ക് സമ്പർക്കത്തിലൂടെയാണ്​ രോഗം സ്ഥിരീകരിച്ചത്. സൗദിയിൽനിന്നു എത്തിയ പട്ടണക്കാട് സ്വദേശി (24), അമ്പലപ്പുഴ സ്വദേശി (29), ദുബൈയിൽനിന്നു എത്തിയ മാവേലിക്കര സ്വദേശി (54), പത്തിയൂർ സ്വദേശി (54), ഹരിപ്പാട് സ്വദേശി (43), നൂറനാട് സ്വദേശി (32), ദമാമിൽനിന്നു എത്തിയ ആലപ്പുഴ സ്വദേശി (41), റഷ്യയിൽനിന്നു എത്തിയ ആലപ്പുഴ സ്വദേശിനി (20), അബുദാബിയിൽനിന്നു എത്തിയ പള്ളിപ്പാട് സ്വദേശി (46), ഒമാനിൽനിന്നു എത്തിയ മുതുകുളം സ്വദേശിനി (40), ഖത്തറിൽനിന്നു ചുനക്കര സ്വദേശി (55), ഡൽഹിയിൽനിന്നു എത്തിയ തിരുവിഴ സ്വദേശി (47), ദേവികുളങ്ങര സ്വദേശിനി (28). സമ്പർക്കത്തിലൂടെ: ചെല്ലാനം ഹാർബറുമായി ബന്ധപ്പെട്ട്​ രോഗം സ്ഥിരീകരിച്ച രണ്ട്​ കലവൂർ സ്വദേശികൾ, പട്ടണക്കാട്, പള്ളിത്തോട് സ്വദേശികൾ, കായംകുളം മാർക്കറ്റുമായി ബന്ധപ്പെട്ട്​ രോഗം സ്ഥിരീകരിച്ച ഏഴ് കായംകുളം സ്വദേശികൾ, എഴുപുന്ന സീഫുഡ് ഫാക്ടറിയുമായി ബന്ധപ്പെട്ട്​ രോഗം സ്ഥിരീകരിച്ച ചന്തിരൂർ, തുറവൂർ സ്വദേശിനികൾ, രോഗം സ്ഥിരീകരിച്ച ചെട്ടികാട് സ്വകാര്യ ലാബിലെ ജീവനക്കാരിയുടെ സമ്പർക്ക പട്ടികയിലുള്ള എട്ട്​ കലവൂർ സ്വദേശികൾ, നൂറനാട് ഐ.ടി.ബി.പി ക്യാമ്പിലെ മൂന്ന് ഉദ്യോഗസ്ഥർ, രോഗം സ്ഥിരീകരിച്ച ചുനക്കര സ്വദേശിനിയുടെ സമ്പർക്ക പട്ടികയിലുള്ള നൂറനാട് സ്വദേശിനി (49), രോഗം സ്ഥിരീകരിച്ച തിരുവനന്തപുരം തീരപ്രദേശവുമായി ബന്ധപ്പെട്ട്​ ജോലി ചെയ്യുന്ന മത്സ്യത്തൊഴിലാളിയായ ആറാട്ടുപുഴ സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള രണ്ട്​ ആറാട്ടുപുഴ സ്വദേശികൾ, കടക്കരപ്പള്ളി സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള രണ്ട്​ തുറവൂർ സ്വദേശികൾ, അമ്പലപ്പുഴ സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള മൂന്ന്​ ആലപ്പുഴ സ്വദേശികൾ, രോഗം സ്ഥിരീകരിച്ച കായംകുളം സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള കായംകുളം സ്വദേശി (30). ആകെ 647 പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട്. 70 പേർ രോഗമുക്തി നേടി. ആകെ 439 പേർ രോഗമുക്തരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.