ജില്ലയിൽ ഇന്നലെ 42 പേർക്ക്​ കോവിഡ്​

ആലപ്പുഴ: ശനിയാഴ്​ച ജില്ലയിൽ 42 പേർക്ക് രോഗം സ്ഥിരീകരിച്ചു. 11 പേർ വിദേശത്തുനിന്നും ആറുപേർ മറ്റ് സംസ്ഥാനങ്ങളിൽനിന്നും എത്തിയവരാണ്. 23 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഒരാൾ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകയാണ്. ഒരാളുടെ രോഗത്തി​ൻെറ ഉറവിടം വ്യക്തമല്ല. സൗദിയിൽനിന്ന്​ എത്തിയ 26 വയസ്സുള്ള കുത്തിയതോട് സ്വദേശി, മസ്​കത്തിൽനിന്ന്​ എത്തിയ 23 വയസ്സുള്ള കായംകുളം സ്വദേശിനി, 54 വയസ്സുള്ള കായംകുളം സ്വദേശിനി, 25 വയസ്സുള്ള നൂറനാട് സ്വദേശി, 56 വയസ്സുള്ള ചെന്നിത്തല സ്വദേശി, 37 വയസ്സുള്ള മിത്രക്കരി സ്വദേശി, 25 വയസ്സുള്ള മാവേലിക്കര സ്വദേശി, ആലപ്പുഴയിലെ കോവിഡ് കെയർ സൻെററിൽ നിരീക്ഷണത്തിലായിരുന്ന 43 വയസ്സുള്ള പത്തനംതിട്ട സ്വദേശി, ദുബൈയിൽനിന്ന്​ എത്തിയ 25 വയസ്സുള്ള ചെങ്ങന്നൂർ സ്വദേശി, 30 വയസ്സുള്ള മാവേലിക്കര സ്വദേശി, ആഫ്രിക്കയിൽനിന്ന്​ എത്തിയ 28 വയസ്സുള്ള പത്തിയൂർ സ്വദേശി, ലഡാക്കിൽനിന്നുമെത്തിയ 29 വയസ്സുള്ള മുതുകുളം സ്വദേശി, ഡൽഹിയിൽനിന്ന്​ എത്തിയ 56 വയസ്സുള്ള ചെറിയനാട് സ്വദേശിനി, 20 വയസ്സുള്ള അമ്പലപ്പുഴ സ്വദേശിനി, 35 വയസ്സുള്ള ചേപ്പാട് സ്വദേശി, ചെന്നൈയിൽനിന്ന്​ എത്തിയ 28 വയസ്സുള്ള തൃക്കുന്നപ്പുഴ സ്വദേശി, തൂത്തുക്കുടിയിൽനിന്ന്​ എത്തിയ 33 വയസ്സുള്ള മണ്ണഞ്ചേരി സ്വദേശി. രോഗം സ്ഥിരീകരിച്ച ചികിത്സയിലുള്ള ഐ.ടി.ബി.പി ഉദ്യോഗസ്ഥ​ൻെറ സമ്പർക്ക പട്ടികയിലുള്ള 38 വയസ്സുള്ള വെണ്മണി സ്വദേശിനി, കായംകുളത്തെ പച്ചക്കറി വ്യാപാരിയുടെ സമ്പർക്ക പട്ടികയിലുള്ള കാർത്തികപ്പള്ളി, കായംകുളം, കണ്ടല്ലൂർ സ്വദേശികൾ, ചെല്ലാനം ഹാർബറുമായി ബന്ധപ്പെട്ട രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടികയിലുള്ള എട്ട് പള്ളിത്തോട് സ്വദേശികളും ഒരു കുത്തിയതോട് സ്വദേശി എന്നിവർക്കും രോഗം സ്ഥിരീകരിച്ചു. ചികിത്സയിലുള്ള പുളിങ്കുന്ന് സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള 40 വയസ്സുള്ള പുളിങ്കുന്ന് സ്വദേശിനി, എഴുപുന്നയിലെ സീഫുഡ് ഫാക്ടറിയിൽ രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടികയിലുള്ള രണ്ട് തുറവൂർ സ്വദേശികൾ, രോഗം സ്ഥിരീകരിച്ച്​ ചികിത്സയിലുള്ള അമ്പലപ്പുഴ സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള ആറ്​ ആലപ്പുഴ സ്വദേശികൾ, തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ജോലിചെയ്യുന്ന മുഹമ്മ സ്വദേശിനി എന്നിവർക്കും രോഗം സ്ഥിരീകരിച്ചു. 20 വയസ്സുള്ള ചുനക്കര സ്വദേശിനിയുടെ രോഗത്തി​ൻെറ ഉറവിടം വ്യക്തമല്ല. ആകെ 607 പേർ ആശുപത്രിയിൽ ചികിത്സയിലുണ്ട്. 328 പേർ മുക്തരായി. ജില്ലയിൽ 36 പേരുടെ പരിശോധനഫലം നെഗറ്റിവായി കുവൈത്തിൽനിന്നെത്തിയ പാലമേൽ, മുളക്കുഴ, മുതുകുളം, അമ്പലപ്പുഴ, ചെങ്ങന്നൂർ, നൂറനാട്, ആലപ്പുഴ സ്വദേശികളുടെയും ഷാർജയിൽനിന്നെത്തിയ താമരക്കുളം, പാലമേൽ, പുറക്കാട് സ്വദേശികളുടെയും ഒമാനിൽനിന്നെത്തിയ ദേവികുളങ്ങര, തലവടി, രാമങ്കരി സ്വദേശികളുടെയും ദുബൈയിൽനിന്ന്​ എത്തിയ അമ്പലപ്പുഴ, ചിങ്ങോലി സ്വദേശികളുടെയും ദമ്മാമിൽനിന്നുവന്ന പാണാവള്ളി, വെണ്മണി സ്വദേശികളുടെയും പരിശോധനഫലം നെഗറ്റിവായി. മസ്​കത്തിൽനിന്നുവന്ന ബുധനൂർ സ്വദേശി, യു.എ.ഇയിൽനിന്ന് വന്ന ആലപ്പുഴ സ്വദേശി, ഖത്തറിൽനിന്നുവന്ന ചെട്ടികുളങ്ങര സ്വദേശി, അബൂദബിയിൽനിന്ന് വന്ന ആലപ്പുഴ സ്വദേശി, ചെന്നൈയിൽനിന്ന് വന്ന ആലപ്പുഴ സ്വദേശി, ബംഗളൂരുവിൽനിന്ന് വന്ന അമ്പലപ്പുഴ സ്വദേശി, ജമ്മുവിൽനിന്ന് വന്ന ആറാട്ടുപുഴ സ്വദേശി എന്നിവരുടെയും സമ്പർക്കത്തിലൂടെ രോഗം ബാധിച്ച അഞ്ച്​ കായംകുളം സ്വദേശികളുടെയും സമ്പർക്കത്തിലൂടെ രോഗബാധിതരായ ചെറുതന, നൂറനാട്, താമരക്കുളം, ആറാട്ടുപുഴ, തെക്കേക്കര സ്വദേശികളുടെയും രണ്ട് ഐ.ടി.ബി.പി ഉദ്യോഗസ്ഥരുടെയും പരിശോധന ഫലവും നെഗറ്റിവായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.