ആര്യാട്​ ​ബ്ലോക്കിൽ 402 പേർ ക്വാറൻറീനിൽ

മണ്ണഞ്ചേരി: വീടുകളിലും സ്ഥാപനങ്ങളിലുമായി 402 പേർ ക്വാറൻറീനിലുണ്ടെന്ന് ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ഷീനാ സനൽകുമാർ പറഞ്ഞു. മാരാരിക്കുളം തെക്ക്, മണ്ണഞ്ചേരി, മുഹമ്മ, ആര്യാട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കോവിഡ് കൺട്രോൾ സൻെററിലെ പ്രവർത്തന റിപ്പോർട്ട് ഓൺലൈൻ വഴി അവതരിപ്പിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ പേർ ക്വാറൻറീനിലുള്ളത്; 275 പേർ. കുറവ് മുഹമ്മ പഞ്ചായത്തിലാണ് -35 പേർ. കോവിഡ് കൺട്രോൾ സൻെറർ വഴി 141 പേരെയാണ് ഫോണിൽ ബന്ധപ്പെട്ടത്. ജീവതാളം കൺവീനർ അഡ്വ. ആർ. റിയാസും ഓൺലൈൻ യോഗത്തിൽ പങ്കെടുത്തു. കോവിഡ് കൺട്രോൾ സൻെറർ ഫോൺ: 9633413620, 9446041831, 9947277992

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.