അന്ത്യോഖ്യാ വിശ്വാസ സംരക്ഷണ സമിതി സമരം 29ന്​

നെടുമ്പാശ്ശേരി: അന്ത്യോഖ്യാ വിശ്വാസ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ അങ്കമാലി മേഖലയിലെ യാക്കോബായ പള്ളികളുടെ സഹകരണത്തോടെ ശനിയാഴ്​ച തുരുത്തിശ്ശേരി സിംഹാസന വലിയ പള്ളിയുടെ കീഴിൽ ദേശീയ പാതയോരത്തുള്ള എൽദോ മാർ ബസേലിയോസ് ചാപ്പലിൽ സത്യഗ്രഹ സമരം നടത്തും. കോടതി വിധികളുടെ മറവിൽ യാക്കോബായ സുറിയാനി സഭയുടെ പള്ളികൾ കൈയേറാനുള്ള ശ്രമം ഉപേക്ഷിക്കുക, ഓർത്തഡോക്സ് വിഭാഗം കൈവശപ്പെടുത്തിയ പള്ളികളും സ്ഥാപനങ്ങളും യഥാർഥ അവകാശികൾക്ക് തിരിച്ച് നൽകുക, ജനാധിപത്യ മര്യാദ അനുസരിച്ച് തർക്കങ്ങൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. അങ്കമാലി മേഖല മെത്രാപ്പോലീത്ത ഡോക്ടർ എബ്രാഹം മാർ സേവേറിയോസ്, ഡോക്ടർ ഏലിയാസ് മാർ അത്തനാസിയോസ് എന്നിവർ നേതൃത്വം നൽകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.