ഇന്നലെ 18 പേർക്ക് കോവിഡ്​; മ​ൂന്നുപേർക്ക്​ സമ്പർക്കത്തിലൂടെ

ആലപ്പുഴ: ജില്ലയിൽ ചൊവ്വാഴ്​ച 18 പേർക്ക് കോവിഡ്​ സ്ഥിരീകരിച്ചു. ഏഴുപേർ വിദേശത്തുനിന്നും നാലുപേർ അന്തർ സംസ്ഥാനങ്ങളിൽനിന്നും എത്തിയവരാണ്. നാലുപേർ നൂറനാട് ഐ.ടി.ബി.പി ഉദ്യോഗസ്ഥരാണ്. ഇവർ അന്തർ സംസ്ഥാനങ്ങളിൽനിന്ന് എത്തിയവരാണ്. മൂന്നുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. കൊല്ലത്ത് ചികിത്സയിലിരിക്കെ രോഗം സ്ഥിരീകരിച്ച കായംകുളം സ്വദേശിയുടെ സുഹൃത്തായ പത്തിയൂർ സ്വദേശി, കായംകുളം മാർക്കറ്റിലെ മത്സ്യക്കച്ചവടക്കാരനായ കായംകുളം സ്വദേശിയായ 54കാരൻ, തിരുവനന്തപുരം എ.ആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനായ പുറക്കാട് സ്വദേശി എന്നിവർക്കാണ്​ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്​. രോഗം സ്ഥിരീകരിച്ച മറ്റുള്ളവർ: റിയാദിൽനിന്ന്​ എത്തിയ വള്ളികുന്നം സ്വദേശികളായ രണ്ട്​ യുവാക്കൾ, ദമ്മാമിൽനിന്ന്​ എത്തിയ ചെങ്ങന്നൂർ സ്വദേശി (49), സൗദിയിൽനിന്ന്​ വന്ന ആറാട്ടുപുഴ സ്വദേശി (56), മസ്കത്തിൽനിന്ന്​ എത്തിയ ഭരണിക്കാവ് സ്വദേശി (53), മാവേലിക്കര സ്വദേശി (51), ദു​ൈബയിൽനിന്ന്​ എത്തിയ പുലിയൂർ സ്വദേശിയായ യുവാവ്, ചെന്നൈയിൽനിന്ന്​ എത്തിയ താമരക്കുളം സ്വദേശിനിയായ യുവതി, മഹാരാഷ്​ട്രയിൽനിന്ന്​ എത്തിയ രാമങ്കരി സ്വദേശിയായ യുവാവ്, ഡൽഹിയിൽനിന്ന്​ എത്തിയ ആലപ്പുഴ സ്വദേശി (55), മുംബൈയിൽനിന്ന്​ എത്തിയ അമ്പലപ്പുഴ സ്വദേശി (51). എല്ലാവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആകെ 219പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ​െചാവ്വാഴ്​ച നാലുപേരുടെ പരിശോധനഫലം നെഗറ്റിവ് ആയി: മുംബൈയിൽനിന്ന്​ എത്തിയ മുളക്കുഴ സ്വദേശി, ബംഗളൂരുവിൽനിന്ന്​ എത്തിയ പുന്നപ്ര സ്വദേശിനി, കുവൈറ്റിൽനിന്ന്​ എത്തിയ കുപ്പപ്പുറം സ്വദേശി, സമ്പർക്കത്തിലൂടെ രോഗബാധിതനായ പുന്നപ്ര സ്വദേശി എന്നിവർ. പത്തനംതിട്ട ജില്ലയിൽ ചികിത്സയിലിരുന്ന ചെന്നൈയിൽനിന്ന്​ എത്തിയ ആലാ സ്വദേശിനിയും രോഗമുക്തയായി. ആകെ 192 പേർ രോഗം മുക്തരായി. കായംകുളത്ത് കൂടുതല്‍ ജാഗ്രത പുലര്‍ത്തണം -കലക്ടര്‍ ആലപ്പുഴ: കായംകുളത്ത് മാര്‍ക്കറ്റുമായി ബന്ധപ്പെട്ട രണ്ട്​ പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് കലക്ടര്‍ എ. അലക്‌സാണ്ടര്‍. ഇവര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായ​െതന്നത് കൂടുതല്‍ ശ്രദ്ധിക്കണമെന്ന സൂചന നല്‍കുന്നു. നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ വലിയ വിപത്താണ് കാത്തിരിക്കുന്നത്. അത്യാവശ്യകാര്യങ്ങള്‍ക്കൊഴികെ പുറത്തിറങ്ങരുത്. മാസ്‌കി​ൻെറ ഉപയോഗം, സമൂഹ അകലം എന്നിവയില്‍ ഒരുവിട്ടുവീഴ്ചയും പാടില്ല. നിര്‍ദേശങ്ങൾ കർശനമായി പാലിച്ചാലേ വെല്ലുവിളി മറികടക്കാനാകൂവെന്നും കലക്ടര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.