ഭാര്യയുടെ ബന്ധുക്കൾ കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി

കട്ടപ്പന: പണം കൈമാറാനെന്ന് പറഞ്ഞ്​ വിളിച്ചുവരുത്തി . വെള്ളയാംകുടി കണക്കാലിപ്പടി ഓമല്ലൂർ സുധീഷാണ്​ വധശ്രമമുണ്ടായതായി വാർത്തസമ്മേളനത്തിൽ ആരോപിച്ചത്. ഭാര്യവീട്ടുകാരും ഗുണ്ടകളും ചേർന്ന് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതായാണ് സുധീഷിന്‍റെ പരാതി. ഭാര്യാവീട്ടുകാർ മൂന്നുതവണ വീടുകയറി ആക്രമിച്ചതായും ഇത് സംബന്ധിച്ച് കട്ടപ്പന പൊലീസിൽ പരാതി നൽകി ആറുമാസം കഴിഞ്ഞിട്ടും നടപടി സ്വീകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. മർദനത്തിനിടെ പെട്രോൾ ഒഴിച്ചു കത്തിക്കാൻ ശ്രമിച്ചതായും സുധീഷ് പറയുന്നു. വാർത്തസമ്മേളനത്തിൽ സുധീഷിന്‍റെ അമ്മ ഗീത, സഹോദരൻ സുജിത് എന്നിവരും പങ്കെടുത്തു. പുഴയിൽ മണ്ണ് തള്ളിയത്​ ചോദ്യംചെയ്തയാളെ അടിച്ചുവീഴ്ത്തി കട്ടപ്പന: പുഴയിലേക്ക് മണ്ണ് തള്ളിയതിനെതിരെ പ്രതികരിച്ച ബൈക്ക് യാത്രികനെ അടിച്ചുവീഴ്ത്തിയതായി പരാതി. ഉപ്പുതറ ചീന്തലാർ മറ്റത്തിൽ റോജി ജോസഫിനാണ് മർദനമേറ്റത്​. തിങ്കളാഴ്ച രാവിലെ 11മണിയോടെ ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെയാണ് റോജിയെ അടിച്ചുവീഴ്ത്തിയത്. ചിന്നാർ പുഴയുടെ തീരത്ത് വൻതോതിൽ മണ്ണ് നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് റോജിയും സുഹൃത്തുക്കളും പരാതി നൽകിയിരുന്നു. പരിക്കേറ്റ റോജി ഉപ്പുതറ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. ഉപ്പുതറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.