കുടയത്തൂർ പഞ്ചായത്തിലെ അവിശ്വാസം; ബി.ജെ.പിയിൽ കൂട്ടരാജി

കുടയത്തൂർ: പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ യു.ഡി.എഫ്​ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ ജില്ല നേതൃത്വം സ്വീകരിച്ച നിലപാടിൽ പ്രതിഷേധിച്ച് കുടയത്തൂർ ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി ഒന്നടങ്കം രാജി​വെച്ചു. പ്രസിഡന്‍റ്​ പി.പി. ശ്രീരാജ് അടക്കം 15അംഗ കമ്മിറ്റിയാണ് രാജിവെച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് പ്രസിഡന്‍റിനെതിരെ അവിശ്വാസ പ്രമേയ ചർച്ച നടന്നത്. പ്രസിഡന്‍റ്​ ഉഷ വിജയനെ പുറത്താക്കാൻ അവിശ്വാസത്തെ പിന്തുണക്കാനായിരുന്നു ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനം. എന്നാൽ, അവിശ്വാസത്തിന്‍റെ അന്ന് രാവിലെ എത്തിയ ജില്ല പ്രസിഡന്‍റ്​ കെ.എസ്. അജി ബി.ജെ.പിയുടെ രണ്ട്​ അംഗങ്ങൾക്ക്​ വിപ്പ് നൽകി വോട്ടെടുപ്പിൽനിന്ന്​ വിട്ടുനിൽക്കാൻ ആവശ്യപ്പെട്ടു. വിപ്പ് ലംഘിച്ചാൽ അയോഗ്യത ആകുമെന്നതിനാൽ അംഗങ്ങൾ വോട്ടെടുപ്പിൽ പങ്കെടുത്തില്ല. എൽ.ഡി.എഫ്​ അംഗങ്ങളും വിട്ടുനിന്നതോടെ അവിശ്വാസം പരാജയപ്പെട്ടു. ഇതോടെ ഉഷ വിജയൻ പ്രസിഡന്‍റായി തുടരുന്ന സാഹചര്യം ഉണ്ടായി. ഇതിൽ പ്രതിഷേധിച്ചാണ് കുടയത്തൂർ ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി ഒന്നടങ്കം രാജിവെച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.