നശാ മുക്ത് ഭാരത്: മാസ്​റ്റർ വളൻറിയേഴ്‌സിന് പരിശീലനം

തൊടുപുഴ: ജില്ലയില്‍ നശാ മുക്ത്​ ഭാരത് കാ​​മ്പയി​ൻെറ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട മാസ്​റ്റർ വളൻറിയേഴ്‌സിനുള്ള ഏകദിന പരിശീലന പരിപാടി നടത്തി. ജില്ലയിൽ ക്ലാസുകളും ബോധവത്​കരണവും നടത്തുന്നതിനാണ്​ ജില്ല സാമൂഹിക നീതി ഓഫിസി​ൻെറ ആഭിമുഖ്യത്തില്‍ പരിപാടി നടത്തിയത്​. മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ ജിജി കെ. ഫിലിപ്പ് ഉദ്ഘാടനം നിര്‍വഹിച്ചു. കലക്ടര്‍ ഷീബ ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന്​ തെരഞ്ഞെടുക്കപ്പെട്ട മാസ്​റ്റർ വളൻറിയേഴ്സ് പരിശീലന പരിപാടിയില്‍ പങ്കെടുത്തു. കെ.ആര്‍. അനീഷ്, ഷിബു മാത്യു എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ​TDL CHAIRMAN നശാ മുക്ത്​ ഭാരത് കാ​​മ്പയി​ൻെറ ഭാഗമായി തൊടുപുഴയില്‍ നടന്ന ഏകദിന പരിശീലന പരിപാടി 277 പേര്‍ക്ക് കോവിഡ് തൊടുപുഴ: ജില്ലയില്‍ 277 പേര്‍ക്ക് കൂടി കോവിഡ്. 12.17 ആണ് രോഗസ്ഥിരീകരണ നിരക്ക്. 458 പേർ രോഗമുക്തരായി. ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത മൂന്ന്​ കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഉടുമ്പന്നൂർ സ്വദേശിനി (78), വെള്ളിയാമറ്റം ഇളംദേശം സ്വദേശി (45), വണ്ണപ്പുറം മുണ്ടൻമുടി സ്വദേശിനി (39) എന്നിവരുടെ രോഗ ഉറവിടമാണ്​ കണ്ടെത്താത്തത്​. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി 9, ആലക്കോട് 2, അറക്കുളം 3, അയ്യപ്പൻകോവിൽ 3, ബൈസൺവാലി 1, ചക്കുപള്ളം 4, ചിന്നക്കനാൽ 1, ഇടവെട്ടി 5, ഏലപ്പാറ 2, ഇരട്ടയാർ 8, കഞ്ഞിക്കുഴി 8, കാമാക്ഷി 5, കാഞ്ചിയാർ 4, കരിമണ്ണൂർ 15, കരിങ്കുന്നം 9, കരുണാപുരം 6, കട്ടപ്പന 16, കോടിക്കുളം 13, കൊക്കയാർ 3, കുടയത്തൂർ 2, കുമാരമംഗലം 1, കുമളി 7, മണക്കാട് 1, മരിയാപുരം 1, മൂന്നാർ 1, മുട്ടം 7, നെടുങ്കണ്ടം 12, പാമ്പാടുംപാറ 9, പീരുമേട് 2, പുറപ്പുഴ 15, സേനാപതി 2, തൊടുപുഴ 34, ഉടുമ്പൻചോല 1, ഉടുമ്പന്നൂർ 7, ഉപ്പുതറ 2, വണ്ടൻമേട് 4, വണ്ടിപ്പെരിയാർ 2, വണ്ണപ്പുറം 11, വാത്തിക്കുടി 20, വാഴത്തോപ്പ് 4, വെള്ളത്തൂവൽ 5, വെള്ളിയാമറ്റം 10.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.