സ്​​പോർട്സ് ​ഹോസ്​റ്റൽ സെലക്​ഷൻ

തൊടുപുഴ: കേരള സ്​റ്റേറ്റ്​ സ്​​പോർട്സ്​ കൗൺസിലിന്​ കീഴിൽ പ്രവർത്തിക്കുന്ന മരിയൻ കുട്ടിക്കാനം മരിയൻ കോളജ്​ സ്​​പോർട്സ്​ അക്കാദമിയിലേക്ക് 2021-22 അധ്യയനവർഷം ബാസ്​കറ്റ്​ബാൾ കോളജ്​ സ്​​പോർട്സ്​ ഹോസ്​റ്റൽ സെലക്​ഷൻ (ആൺകുട്ടികൾ) സെപ്റ്റംബർ 17ന് കോളജിൽ നടക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന പ്ലസ്​ ടു/വി.എച്ച്.എസ്​.സി പാസായ കായികതാരങ്ങൾ കോവിഡ് നെഗറ്റിവ്​ സർട്ടിഫിക്കറ്റിനോടൊപ്പം (72 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി.പി.സി.ആർ) ബന്ധപ്പെട്ട കായികയിനങ്ങളിൽ മികവ്​ തെളിയിച്ച സർട്ടിഫിക്കറ്റ്, പ്ലസ്​ടു മാർക്​ലിസ്​റ്റ്​ പകർപ്പ്, പാസ്​പോർട്ട്​ സൈസ് ​ഫോട്ടോ എന്നിവ സഹിതം 17 ന് രാവിലെ 10ന്​ കോളജ്​ ബാസ്​കറ്റ്ബാൾ കോർട്ടിൽ ഹാജരാകണം. വിവരങ്ങൾക്ക്: 9447243224, 04862 232499. ഓക്സിജൻ കോൺസെൻട്രേറ്റർ​ കൈമാറി തൊടുപുഴ: കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ സഹായത്തോടെ തൊടുപുഴ ലയൺസ് ക്ലബിൻെറ നേതൃത്വത്തിൽ കുമാരമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിന്​ രണ്ട് ഓക്സിജൻ കോൺസെൻട്രേറ്റർ സംഭാവന ചെയ്​തു. തൊടുപുഴ ലയൺസ്ക്ലബ് പ്രസിഡൻറ്​ ഡോ. ദീപക്​ ജോസഫ്​ ചാഴികാടൻ അധ്യക്ഷതവഹിച്ചു. ഡീൻ കുര്യാക്കോസ് ഓക്സിജൻ കോൺസെൻട്രേറ്ററുകൾ കുമാരമംഗലം പഞ്ചായത്ത്​ പ്രസിഡൻറ്​ ഷമീന നാസറിന്​ കൈമാറി. അഡ്വ. സി​.കെ. വിദ്യാസാഗർ, ഡോ. സുദർശൻ, ആർ.കെ. ദാസ്, ബി. ജയകൃഷ്ണൻ, പഞ്ചായത്ത്​ വൈസ് പ്രസിഡൻറ്​ സജി ചെമ്പകശ്ശേരിൽ മെഡിക്കൽ ഓഫിസർ ഡോ. ജയജീന എന്നിവർ സംസാരിച്ചു. മതസൗഹാർദ സമ്മേളനം തൊടുപുഴ: ദേശീയ തയ്യല്‍ തൊഴിലാളി കോണ്‍ഗ്രസി​ൻെറ ആഭിമുഖ്യത്തില്‍ മതസൗഹാർദ സാംസ്‌കാരിക സമ്മേളനവും യൂനിയന്‍ പാസ്​ബുക്ക് വിതരണവും ഒക്ടോബര്‍ രണ്ടാംവാരം തൊടുപുഴയില്‍ നടത്താൻ യൂനിയന്‍ എക്‌സിക്യൂട്ടിവ് യോഗം തീരുമാനിച്ചു. പ്രസിഡൻറ്​ ആമ്പല്‍ ജോർജ്​ അധ്യക്ഷതവഹിച്ചു. മോഹനന്‍ പൂവത്തിങ്കല്‍, ഇ. ഖാലിദ്, ബിന്ദു തോമസ്, സൈനബ സലിം തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.