മനുഷ്യാവകാശ കമീഷൻ ഇടപെട്ട്​ വിദ്യാഭ്യാസ വായ്പ അനുവദിപ്പിച്ചു

തൊടുപുഴ: എസ്.എസ്.എൽ.സിക്കും പ്ലസ് ​ടുവിനും 90 ശതമാനം മാർക്ക് വാങ്ങിയ വിദ്യാർഥിക്ക് സംസ്ഥാന മനുഷ്യാവകാശ കമീഷ​ൻെറ ഇടപെടലിനെത്തുടർന്ന് വിദ്യാഭ്യാസ വായ്പ അനുവദിച്ചു. വെള്ളത്തൂവൽ തോക്കുപാറ സ്വദേശി മനോഹര​ൻെറ പരാതിയിൽ കമീഷൻ അധ്യക്ഷൻ ജസ്​റ്റിസ് ആൻറണി ഡൊമിനിക്, ഐ.സി.ഐ.സി.ഐ ബാങ്ക് അടിമാലി ശാഖ മാനേജറിൽനിന്ന്​ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടതിനെത്തുടർന്നാണ് മൂന്ന് ലക്ഷം വായ്പ അനുവദിച്ചത്. പരാതിക്കാര​ൻെറ മകന് തമിഴ്നാട്ടിലെ ഈറോഡി​െല എൻജിനീയറിങ്​ കോളജിൽ കെമിക്കൽ എൻജിനീയറിങ്​ പഠിക്കാനാണ് വായ്പക്ക് അപേക്ഷിച്ചത്. വായ്പ അനുവദിക്കാമെന്ന് ബാങ്ക്​ വാക്കാൽ ഉറപ്പുനൽകിയതായി പരാതിയിൽ പറയുന്നു. 48,000 രൂപയുടെ വാർഷിക വരുമാന സർട്ടിഫിക്കറ്റാണ് പരാതിക്കാരൻ ബാങ്കിൽ ഹാജരാക്കിയത്. എന്നാൽ, വാർഷിക വരുമാനം കുറവായതിനാൽ വായ്പ അനുവദിക്കാൻ കഴിയില്ലെന്ന് ബാങ്ക് പിന്നീട് നിലപാടെടുത്തു. 4,50,000 രൂപയുടെ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ബാങ്ക് നിർദേശിച്ചെങ്കിലും മറ്റ് വരുമാന മാർഗമില്ലാത്തതിനാൽ സർട്ടിഫിക്കറ്റ് ലഭിച്ചില്ല. ഇതിനി​െട വായ്​പ അനുവദിക്കാമെന്ന ബാങ്കി​ൻെറ ഉറപ്പിൽ പലരിൽനിന്നും പണം കടംവാങ്ങി മകനെ ഈറോഡി​െല കോളജിൽ ചേർത്തു. ഒടുവിൽ ബാങ്ക് വായ്പ നിഷേധിച്ചതോടെ മക​ൻെറ പഠനം അവതാളത്തിലായി. തുടർന്നാണ് കമീഷനെ സമീപിച്ചത്. വായ്പ അനുവദിച്ചതായി ബാങ്ക് കമീഷനെ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.