കുട്ടികളെ പിടിച്ചിരുത്താൻ ഒന്നാണ്​ നമ്മൾ പദ്ധതി

ആദിവാസി മേഖലയിലെ ഓൺലൈൻ പഠനം: p2 lead തൊടുപുഴ: ആദിവാസി മേഖലയിലെ കുട്ടികളെ ഓൺലൈൻ പഠനത്തിലേക്ക്​​ ആകർഷിക്കുന്നതിനും അവരു​െട വിദ്യാഭ്യാസ പുരോഗതി ഉറപ്പുവരുത്തുന്നതിനുമായി 'ഒന്നാണ്​ നമ്മൾ പദ്ധതി'ക്ക്​ ഇടുക്കിയിൽ തുടക്കമാകുന്നു. ഒരുകുട്ടിക്കുപോലും പഠനം നഷ്​ടമാകരുത്​ എന്ന ലക്ഷ്യത്തിൽ പാർശ്വവത്​കൃത സമൂഹത്തി​ൻെറ ഉന്നമനത്തിനായി സമഗ്ര ശിക്ഷ കേരളത്തി​ൻെറ നേതൃത്വത്തിലാണ്​ പദ്ധതി നടപ്പാക്കുന്നത്​. കോവിഡ് രണ്ടാം തരംഗം പിടിമുറുക്കിയ പശ്ചാത്തലത്തിൽ ഈ അധ്യയനകാലവും വീടുകളിൽ തന്നെ പഠനം നടത്തേണ്ട സാഹചര്യമാണ് കുട്ടികൾക്ക്​. എന്നാൽ, ആദിവാസി മേഖലയിൽ നെറ്റ്​വർക്ക്​ തകരാറും ഓൺലൈൻ പഠന സാമഗ്രികളുടെ അഭാവവും കനത്ത വെല്ലുവിളിയാണ്​ സൃഷ്​ടിക്കുന്നത്​. ഇടുക്കി, വയനാട്​ അടക്കം വിദൂര ആദിവാസിക്കുടികളിൽ കുട്ടികൾ ഇപ്പോഴും ഓ​ൺലൈൻ സേവനത്തിന്​​ പുറത്താണ്​. ഇവിടങ്ങളിൽ കേന്ദ്രങ്ങൾ ഒരുക്കി ഓൺലൈൻ വിദ്യാഭ്യാസം നൽകാനാണ്​ വിദ്യാഭ്യാസ വകുപ്പ്​ തീരുമാനിച്ചത്​. ഈ സാഹചര്യത്തിൽ കുട്ടികളെ ക്ലാസുകളിലേക്ക്​ ആകർഷിക്കുകയാണ്​ പദ്ധതികൊണ്ട്​ ഉദ്ദേശിക്കുന്നത്​. -- ജില്ലയിൽ 2500 കുട്ടികൾ​ പങ്കാളികളാകും ഇടുക്കിയിൽ 2500 കുട്ടികൾക്കും വയനാട്ടിൽ 3000 കുട്ടികൾക്കും ഇതി​​ൻെറ പ്രയോജനം ലഭിക്കും. പല ഊരുകളിലെയും കുട്ടികളെ ഒരുമിച്ചിരുത്തി പാഠഭാഗങ്ങൾക്കപ്പുറം ഇവരുടെ തനതുകലകൾ, കഥകൾ, പാട്ട്, നാടകം, സാഹിത്യം, സാങ്കേതിക വിദ്യ എന്നിവ ഉൾപ്പെടുത്തിയ പരിപാടികളും വിദഗ്ധരുമായ ആശയവിനിമയവും ഒന്നാണ് നമ്മളുടെ പ്രത്യേകതകളാണ്. ആദിവാസി ഗോത്ര സമൂഹം അധിവസിക്കുന്ന ജില്ലകളിലും അന്തർ സംസ്ഥാന തൊഴിലാളികൾ അധിവസിക്കുന്ന ജില്ലകളിലുമായിട്ടാണ് പദ്ധതി ലക്ഷ്യമിടുന്നത്​. ഒന്നു മുതൽ നാലുവരെ ക്ലാസുകളിലെ കുട്ടികൾക്ക്​ ആഴ്​ചയിൽ രണ്ട്​ മണിക്കൂറാണ്​ ക്ലാസ്​​. സ്​കൂൾ പശ്ചാത്തലം എന്തെന്ന്​ മനസ്സിലാക്കി കൊടുക്കുന്ന രീതിയിലാണ്​ ക്ലാസുകൾ സജ്ജീകരിക്കുക. കോവിഡ്​ പ​ശ്ചാത്തലത്തിൽ സ്​കൂൾ തുറക്കാൻ വൈകുന്ന സാഹചര്യം ആദിവാസി മേഖലയിൽ കൂടുതൽ പഠന പ്രതിസന്ധിക്ക്​ ഇടയാക്കും​​. കോവിഡിന്​ മുമ്പും ആദിവാസി മേഖലകളിലെ സ്​കൂളുകളിൽനിന്ന്​ കുട്ടികൾ കൊഴിഞ്ഞുപോകുന്ന സാഹചര്യമുണ്ടെന്ന്​​ അധികൃതർ പറയുന്നു. ഇപ്പോൾ പഠനം ഓൺലൈൻ പ്ലാറ്റ്​ഫോമിലേക്ക്​ നീങ്ങിയതോടെ കണക്കുകളും ശേഖരിക്കാൻ കഴിയു​ന്നില്ല. ഇത്തരം പരിപാടികളിലൂടെ കുട്ടികളെ പരമാവധി ക്ലാസുകളിലേക്ക്​ ആകർഷിക്കുന്നതിനും കൊഴിഞ്ഞുപോക്ക്​ ഇല്ലാതാക്കുകയുമാണ്​ ലക്ഷ്യമിടുന്നതെന്നും പദ്ധതിയുടെ ഉദ്​ഘാടനം ഉടൻ നടക്കുമെന്നും​ സമഗ്ര ശിക്ഷ കേരളം ജില്ല ​പ്രോജക്​ട്​ കോഓഡിനേറ്റർ ഡി. ബിന്ദുമോൾ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.